മെ​ട്രോ​പൊ​ളി​റ്റ​ൻ എ​ജു​ക്കേ​ഷ​ന​ൽ മാ​നേ​ജ്മെ​ന്‍റും റി​ക്രി​യേ​ഷ​ൻ ക്ല​ബും സം​യു​ക്ത​മാ​യി

ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

മെ​ട്രോ​പൊ​ളി​റ്റ​ൻ എജുക്കേഷൻ മാനേജ്മെന്റ്

അ​ജ്​​മാ​ൻ: മെ​ട്രോ​പൊ​ളി​റ്റ​ൻ എ​ജു​ക്കേ​ഷ​ന​ൽ മാ​നേ​ജ്മെ​ന്‍റും റി​ക്രി​യേ​ഷ​ൻ ക്ല​ബും സം​യു​ക്ത​മാ​യി അ​ജ്‌​മാ​ൻ മെ​ട്രോ​പൊ​ളി​റ്റ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ​വെ​ച്ച് 78മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. രാ​വി​ലെ എ​ട്ടി​ന് എം.​ഇ.​എം പ്ര​സി​ഡ​ന്‍റ്​ അ​ഫ്താ​ബ് ഇ​ബ്രാ​ഹിം പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം സ്വാ​ത​ന്ത്ര്യ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്നു.

തു​ട​ർ​ന്ന് എം.​ഇ.​എം വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​രേ​ഷ് ബാ​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് ചെ​മ്പാ​ല​ക്കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി ബി​ന്ദു ഉ​മാ​ശ​ങ്ക​ർ, സ്കൂ​ൾ മാ​നേ​ജ​ർ ഷെ​രീ​ഫ്, എം.​ആ​ർ.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഋ​ഷി ലാ​ൽ, ക​ലാ​വി​ഭാ​ഗം ക​ൺ​വീ​ന​ർ രാ​ജേ​ന്ദ്ര​ൻ പു​ന്ന​പ്പു​ള്ളി, ലിം​ല സു​രേ​ഷ്, ര​ഹ​ന എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​ന്ത്യ ഇ​ന്ന് പ​ല മേ​ഖ​ല​ക​ളി​ലും ലോ​ക​ത്തി​നു​മു​ന്നി​ൽ ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന രാ​ജ്യ​മാ​ണെ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ളി​ൽ നാം ​ഇ​പ്പോ​ഴും പി​ന്നി​ലാ​ണെ​ന്ന്​ എം.​ഇ.​എം ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​അ​ബ്ദു​ൽ മ​ജീ​ദ്‌ പ​റ​ഞ്ഞു. ആ ​കു​റ​വ്‌ നി​ക​ത്താ​ൻ വ​ള​ർ​ന്നു​വ​രു​ന്ന പു​തി​യ ത​ല​മു​റ ശ്ര​ദ്ധാ​ലു​ക്ക​ളാ​യി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തു​ല്യ​രാ​ജ്‌ ദേ​ശ​ഭ​ക്തി​ഗാ​ന​വും, ഹി​ന ഫാ​റൂ​ഖും സം​ഘ​വും ദേ​ശ​ഭ​ക്തി നൃ​ത്ത​വും അ​വ​ത​രി​പ്പി​ച്ചു. എം.​ആ​ർ.​സി ട്ര​ഷ​റ​ർ ഉ​മാ​ശ​ങ്ക​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Metropolitan Education Management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.