രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ർ​ണ ഖു​ർ​ആ​ൻ ടി.​വി ചാ​ന​ലി​ന്​ തു​ട​ക്കം

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ ഖു​ർ​ആ​ൻ ടി.​വി ചാ​ന​ലി​ന്​ ഷാ​ർ​ജ​യി​ൽ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​യി. 24മ​ണി​ക്കൂ​റും ഖു​ർ​ആ​ൻ പാ​രാ​യ​ണം ​കാ​ണാ​നും കേ​ൾ​ക്കാ​നും സാ​ധി​ക്കു​ന്ന​താ​ണ്​ ചാ​ന​ൽ. വ​ള​രെ പ്ര​ശ​സ്ത​രാ​യ ഖു​ർ​ആ​ൻ പാ​രാ​യ​ണ വി​ദ​ഗ്​​ധ​രാ​ണ്​ ചാ​ന​ലി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.

ഓ​രോ ദി​വ​സ​വും ഖു​ർ​ആ​ൻ പൂ​ർ​ണ​മാ​യും പാ​രാ​യ​ണം ചെ​യ്തു​തീ​ർ​ക്കും. അ​തോ​ടൊ​പ്പം എ​ല്ലാ ദി​വ​സ​വും മ​ത കാ​ര്യ​ങ്ങ​ൾ വ​ള​രെ എ​ളു​പ്പ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളും ചാ​ന​ലി​ൽ കാ​ണാ​നാ​വും. ഖു​ർ​ആ​നി​നെ ശ​രി​യാ​യ രീ​തി​യി​ൽ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന്​ അ​വ​സ​ര​മൊ​രു​ക്കാ​നും പു​തു​ത​ല​മു​റ​ക്ക്​ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ അ​തി​ന്‍റെ വ്യാ​ഖ്യാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഷാ​ർ​ജ ബ്രോ​ഡ്‌​കാ​സ്റ്റി​ങ് അ​തോ​റി​റ്റി (എ​സ്‌.​ബി.​എ)​യു​ടെ കീ​ഴി​ൽ ആ​രം​ഭി​ച്ച ‘ഹോ​ളി ഖു​ർ​ആ​ൻ ചാ​ന​ൽ’ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

ഖു​ർ​ആ​നി​ക പാ​ഠ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നും ല​ക്ഷ്യ​ബോ​ധ​മു​ള്ള​തും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തു​മാ​യ ഉ​ള്ള​ട​ക്കം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഒ​രു മാ​ധ്യ​മ പ്ലാ​റ്റ്ഫോം സൃ​ഷ്ടി​ക്കാ​നു​മു​ള്ള ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ താ​ൽ​പ​ര്യം ഈ ​സം​രം​ഭം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന്​ എ​സ്‌.​ബി.​എ ഡ​യ​റ​ക്ട​ർ സാ​ലിം അ​ലി അ​ൽ ഗൈ​ഥി പ​റ​ഞ്ഞു.

Tags:    
News Summary - State's first complete Quran TV channel launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.