എക്സ്പോയിലേക്ക്​ പോകാൻ അജ്മാൻ ബസ് സ്​റ്റേഷൻ തുറക്കുന്നു

അജ്മാന്‍: അജ്മാനില്‍ പുതുതായി പണിത ബസ്‌സ്​റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. എക്സ്പോ 2020 മുന്നില്‍കണ്ട് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതാണ് അജ്മാനിലെ ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ് സ്ട്രീറ്റിനോട്‌ അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്​റ്റേഷന്‍. ഒന്നരക്കോടി ദിർഹം ചെലവഴിച്ചാണ് പുതിയ സ്​റ്റേഷന്‍ പണിതിരിക്കുന്നത്. ഒക്ടോബർ ആദ്യം ഉദ്ഘാടനം ചെയ്യുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. അജ്മാനിൽനിന്ന് എക്സ്പോ വേദിയിലേക്ക്​ ദിനേന 17 ട്രിപ്പുകള്‍ ഉണ്ടായിരിക്കും. എക്സ്പോ തുടങ്ങുന്നതിനൊപ്പമാണ്​ സ്​റ്റേഷൻ പ്രവർത്തനം തുടങ്ങുകയെന്നും എല്ലാ വിഭാഗങ്ങളെയും സേവിക്കുന്ന തരത്തിൽ ആഗോള പരിപാടിയുടെ വിജയത്തിന് സംഭാവന നൽകുക എന്ന ലക്ഷ്യം നിറവേറ്റുകയാണ് അജ്മാന്‍ ട്രാൻസ്പോർട്ട് അതോറിറ്റിയെന്നും ആക്ടിങ്​ ഡയറക്ടർ ജനറൽ റഷ ഖലാഫ് അൽ ഷംസി പറഞ്ഞു. ദുബൈയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രധാന സ്​റ്റേഷനുകളില്‍ സ്​റ്റോപ്​ അനുവദിച്ചാണ് അജ്മാനില്‍നിന്നുള്ള ബസുകള്‍ യാത്ര തിരിക്കുക. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ മുന്‍കരുതലുകളും ഒരുക്കുമെന്ന് അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Expo: Ajman bus station opens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.