ബുർജിന് സമീപത്തുകൂടെ പറക്കുന്ന എക്സ്പോ വിമാനം
ദുബൈ: എക്സ്പോയുടെ പ്രചാരണത്തിനായി പ്രത്യേകം ഡിസൈൻ ചെയ്ത എമിറേറ്റ്സ് വിമാനം ബുർജ് ഖലീഫക്ക് സമീപത്ത് താഴ്ന്നുപറന്നത് കാഴ്ചക്കാർക്ക് വിരുന്നായി. എക്സ്പോയുടെ പ്രചാരണം ഉദ്ദേശിച്ച് നടന്ന പറക്കലിന് എമിറേറ്റ്സിെൻറ എ 380 വിമാനമാണ് പ്രത്യേകം ഡിസൈൻ ചെയ്തത്.
ലോകത്തിലെ ഏറ്റവും വലുപ്പമുള്ള യാത്രാവിമാനങ്ങളിലൊന്നാണിത്. ശൈഖ് സായിദ് റോഡിന് സമീപത്തും ദുബൈ നഗരത്തിലും വിമാനം താഴ്ന്ന് പറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതിനാൽ താമസക്കാർ പ്രദർശനം പ്രതീക്ഷിച്ചിരുന്നു.
പൊതുജനങ്ങൾക്ക് ചിത്രങ്ങളെടുക്കാൻ പാകത്തിലാണ് വിമാനം പറന്നത്. 'സീ യൂ ദെയർ'എന്നെഴുതിയിരിക്കുന്ന വിമാനം പച്ച, ഓറഞ്ച്, പർപ്പ്ൾ, പിങ്ക്, ചുവപ്പ് തുടങ്ങി 11 നിറങ്ങളിലാണ് ഡിസൈൻ ചെയ്തത്. വിമാനച്ചിറകിന് താഴെയുള്ള എജിൻ കൗളുകളിൽ എക്സ്പോയുടെ തീയതിയും കുറിച്ചിട്ടുണ്ട്.
എമിറേറ്റ്സിെൻറ പ്രചാരണത്തിന് ബുർജ് ഖലീഫയുടെ മുകളിൽ ഷൂട്ട് ചെയ്ത് വൈറലായ എയർഹോസ്റ്റസിെൻറ ചിത്രവും വിമാനത്തിൽ പതിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.