ദുബൈ: ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ തീ പിടിത്തത്തിൽ അൽഖൂസ് മേഖലയിലെ രണ്ട് കൂറ്റൻ ഗോഡൗണുകൾ ചാരമായി. തുണിത്തരങ്ങളും ഫർണീച്ചറുകളും സൂക്ഷിച്ച അൽ മനാറ സ്ട്രീറ്റിലെ വെയർ ഹൗസുകളിലാണ് ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെ തീ പിടിച്ചത്. വിവരം ലഭിച്ച് അഞ്ചു മിനിറ്റ് തികയും മുൻപ് അഗ്നിശമന സേനാ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ കൂടുതൽ മേഖലകളിലേക്ക് തീ പടരുന്നത് ഒഴിവായി.
അൽ ഖൂസ്, ബർഷ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനയും സ്വദേശി സന്നദ്ധ പ്രവർത്തകരുമാണ് രക്ഷാ പ്രവർത്തനം നടത്തിയതെന്ന് ദുബൈ സിവിൽ ഡിഫൻസിലെ ലഫ്.കേണൽ ജമാൽ അഹ്മദ് അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. 5.40ന് തീ പരിപൂർണ നിയന്ത്രണ വിധേയമായി. ദുബൈ രാജകുമാരൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സംഭവസ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.