ദുബൈ: വേനൽ കനത്തതോടെ ഒരു പൊരി മതി തീ ആളിപ്പടരാൻ എന്ന അവസ്ഥയാണ്. കഴിഞ്ഞ ഒരാഴ്ച മാത്രം രാജ്യത്തിെൻറ പല ഭാഗങ്ങളിലായി പത്തിലേറെ തീപിടിത്ത അപകടങ്ങളാണുണ്ടായത്. വിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ ഒാടിയെത്തി ദൗത്യം നിറവേറ്റിയതു കൊണ്ടു മാത്രമാണ് പലയിടത്തും ആളപായം ഒഴിവായത്.
വീടുകളിൽ വൈദ്യുതി ഉപകരങ്ങളും പാചക ഉപകരങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യലാണ് തീ പിടിത്തങ്ങൾ ഒഴിവാക്കാനുള്ള ആദ്യ നടപടി. വീടും സ്ഥാപനങ്ങളും പൂട്ടി ഇറങ്ങുേമ്പാൾ എല്ലാ വൈദ്യുതി ഉപകരണങ്ങളും ഒാഫ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണം.
കത്തിച്ച സിഗററ്റു കുറ്റികൾ അലക്ഷ്യമായി ഇടുന്നതും വലിയ വിപത്തിലേക്ക് നയിച്ചേക്കും. എവിടെയെങ്കിലും തീ പിടിച്ചു എന്നറിഞ്ഞാൽ 997,999 എന്നീ നമ്പറുകളിലൊന്നിൽ വിവരം അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
നേരിയ തീപിടിത്തമാണെങ്കിൽ പോലും കെട്ടിടങ്ങളുടെ സുരക്ഷാ എക്സിറ്റിലൂടെ എത്രയും പെെട്ടന്ന് പുറത്തേക്ക് കടക്കുക. വീട്ടിൽ തീ പിടിച്ചാൽ മനുഷ്യജീവനാണ് ഏറ്റവും വില കൽപ്പിക്കേണ്ടത്. വീട്ടിനുള്ളിൽ എത്ര സ്വർണവും പണവും കെട്ടിപ്പൂട്ടിവെച്ചിട്ടുണ്ടെങ്കിലും അവ കൂടി എടുത്ത് പുറത്തു കടക്കാം എന്ന് തീരുമാനിക്കുന്നത് മണ്ടത്തരമാവും. ചെറിയ തീ അല്ലേ എന്ന് നിസാരവത്കരിച്ച് വീട്ടിലെ സാമഗ്രികൾ പെറുക്കിക്കൂട്ടിക്കഴിയുേമ്പാഴേക്കും രക്ഷപ്പെടാൻ കഴിയാത്തത്ര ഭീകരാവസ്ഥയിൽ തീ പടർന്നിട്ടുണ്ടാവും. രക്ഷാ പ്രവർത്തകർ എത്തിക്കഴിഞ്ഞാൽ അവരുടെ നിർദേശങ്ങളെ അതേപടി അനുസരിക്കുക. അന്നേരം തങ്ങളാണ് ബുദ്ധിയുള്ളവരെന്നും കാര്യങ്ങൾ അറിയുന്നവരെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നത് രക്ഷാപ്രവർത്തന പദ്ധതികളുടെ താളം തെറ്റിക്കും.
പലപ്പോഴും നിർദേശം അവഗണിച്ച് ആളുകൾ വീടുകൾക്കുള്ളിലേക്ക് കടക്കുന്നത് അപകടങ്ങൾക്കും ആളപായത്തിനും ഇടവരുത്തുന്നതായി പാരാമെഡിക്കുകളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും പറയുന്നു.
ഏതാനും ആഴ്ച മുൻപ് ജാഫിലിയ്യയിൽ തീ പിടിച്ച വീട്ടിലേക്ക് തിരിച്ചുപോയി പാസ്പോർട്ടും രേഖകളും എടുക്കാൻ ശ്രമിച്ച കുടുംബത്തെ തടഞ്ഞു നിർത്താൻ ഏറെ പണിപ്പെട്ടതായി ദുബൈ ആംബുലൻസ് സർവീസ് സൊസൈറ്റിയിലെ രക്ഷാ പ്രവർത്തകർ പറയുന്നു. ചിലരാകെട്ട, വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്താനാണ് തീ പിടിച്ച വീടുകളിലേക്ക് ഒാടാൻ ശ്രമിക്കുക. വളർത്തു മൃഗങ്ങളുടെ ജീവനും രക്ഷാപ്രവർത്തകർ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്.
ഇന്നലെ ടോർച്ച് ടവറിലുണ്ടായിരുന്ന പൂച്ചകളെയും മറ്റും സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയിരുന്നു. രണ്ടാഴ്ച മുൻപ് ഫ്ലാറ്റിലെ തീ പിടിത്തത്തിൽ പൂച്ചെയ നഷ്ടപ്പെട്ട ഫിലിപ്പിനോ യുവതിക്ക് അവർ വളർത്തിയിരുന്ന പൂച്ചയുടെ അതേ ഇനത്തിലും നിറത്തിലുംപെട്ട പൂച്ചയെ സിവിൽ ഡിഫൻസ് മേധാവി നേരിട്ട് സമ്മാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.