അബൂദബി: അബൂദബിയിൽ താമസക്കെട്ടിടത്തിന് തീപിടിച്ച് പത്തു വയസ്സുകാരി മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ൈശഖ് ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റിലെ അപാർട്മെൻറിലാണ് തീപിടിത്തമുണ്ടായത്. ഏഷ്യക്കാരിയായ ബാലികയാണ് മരിച്ചതെന്ന് അബൂദബി പൊലീസ് പറഞ്ഞു. കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടാവുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അബൂദബി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രഗേഡിയർ മുഹമ്മദ് ആൽ കെത്ബി പറഞ്ഞു. വീടുകളിൽ തീയണപ്പ് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.