നാല് വയസുകാരി നസാഹക്കിത് അരങ്ങേറ്റമാണ്. അതും, സ്വപ്ന തുല്യമായ അരങ്ങേറ്റം. ആദ്യ സിനിമയിൽ തന്നെ മുഴുനീള വേഷത്തിൽ വെള്ളിത്തിരയിൽ മിന്നിത്തിളങ്ങാനൊരുങ്ങുകയാണ് അജ്മാനിൽ താമസിക്കുന്ന മോഡൽ അനീഷ നിഷാന്തിെൻറയും നിഷാന്തിെൻറയും ഇളയ മകൾ. ജോമി കുര്യാക്കോസ് സംവിധാനം െചയ്യുന്ന 'മെയ്ഡ് ഇൻ കാരവനിലാണ്' അറബ് ബാലികയായി ഈ കുട്ടികുസൃതി എത്തുന്നത്.
പരസ്യ ചിത്രങ്ങളിലെ മോഡലിങാണ് സിനിമയിലേക്ക് വഴി തെളിച്ചത്. നെസ്റ്റോയുടെ ഫ്ലയറിന് വേണ്ടിയാണ് ആദ്യം മോഡലായത്. പിന്നീട് ഗ്രാൻഡ്മാൾ ഷാർജ, ലാഡ് കിഡ്സ്, ലിബ്സിമർഖാ, മമ്മാ ലൗവസ് കിഡ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ മോഡലായി. ഇൻസ്റ്റയിൽ (nazaha 2017) സജീവമായ ഈ കൊച്ചുമിടുക്കി ആൽബത്തിലും അഭിനയിച്ചിട്ടുണ്ട്.
ഇത് കണ്ട് ഇഷ്പ്പെട്ടാണ് സംവിധായകനും നിർമാതാക്കളും അജ്മാനിലെ വീട്ടിലെത്തി സിനിമയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. റാസൽ ഖൈമയിലായിരുന്നു 14 ദിവസത്തെ ഷൂട്ടിങ്. അനാഥകുട്ടിയായ 'ഹംറ'യുടെ വേഷമാണ് നസാഹക്ക്. ഹോളണ്ടിൽ നിന്നുള്ള കുട്ടി താരം അനീഖയും ഒപ്പമുണ്ട്. അന്നു ആൻറണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആൻസൺ പോൾ, മിഥുൻ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, ജെന്നിഫർ തുടങ്ങിയവരും അഭിനയിക്കുന്നു. മഞ്ജു ബാദുഷയാണ് നിർമാണം. ഒക്ടോബറിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ മാസമാണ് നസാഹക്ക് നാല് വയസ് തികഞ്ഞത്. അഭിനയിക്കുന്നത് സിനിമയിലാണെന്ന ധാരയൊന്നും അവൾക്കുണ്ടായിരുന്നില്ലെന്ന് ഉമ്മ അനീഷ പറയുന്നു. ഫോട്ടോ ഷൂട്ടാണെന്നായിരുന്നു അവളുടെ ധാരണ. എങ്കിലും, രാവിലെ തന്നെ എഴുന്നേറ്റ് ഷൂട്ടിങിന് ഒരുങ്ങും. അറബി കഥാപാത്രമാണെങ്കിലും സംഭാഷണം ഇംഗ്ലീഷായിരുന്നു. അതിനാൽ, അഭിനയവും ഡയലോഗുകളും പ്രശ്നമായില്ലെന്നും അനീഷ പറയുന്നു.
യു.എ.ഇയിലെ പ്രമുഖ മോഡലും അവതാരകയുമാണ് അനീഷ നിഷാന്ത്. ഈ വഴിയിലാണ് നസാഹയുടെയും യാത്ര. നെസ്റ്റോയുടെ പരസ്യത്തിൽ ആദ്യമായി നസാഹയെത്തുേമ്പാൾ കൂടെ അനീഷയും സഹോദരങ്ങളായ നൈറ, നൊറീൻ, നസ്നീൻ എന്നിവരുമുണ്ടായിരുന്നു. ഭീമ ജൂവലറിയുടെ മോഡലായിരുന്നു അനീഷ. നിലവിൽ വിവിധ അറബിക് സ്ഥാപനങ്ങളുടെ മോഡലാണ്. മോഡലിങിൽ മാത്രമല്ല, രാഷ്ട്രീയത്തിലും സജീവമാണ്. തൊടുപുഴ ന്യൂമാൻ കോളജ് വൈസ് ചെയർമാനായിരുന്ന അനീഷ നിലവിൽ ഇൻകാസ് അജ്മാൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡൻറാണ്. തൊടുപുഴ കുമ്പംകല്ല് സ്വദേശിയാണ്. നേരത്തെ അറബിക് സ്കൂളിൽ അധ്യാപികയായിരുന്നു. ഭർത്താവ് നിഷാന്ത് അബൂദബി ഇസ്ലാമിക് ബാങ്കിെൻറ ഷാർജ ബ്രാഞ്ച് റിലേഷൻഷിപ് മാനേജറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.