ഹഫ്​സത്ത്​

നാട്ടിലേക്ക് ടിക്കറ്റെടുത്ത അതേ വിമാനത്തിൽ ഹഫ്സത്തിന് അവസാനയാത്ര

ഷാർജ: മരണം അങ്ങനെയാണ്, ഏതു സമയത്ത് കടന്നുവരുമെന്നതിനെ കുറിച്ച് മുൻകൂട്ടി പ്രവചിക്കാൻ സാധ്യമല്ല.മാറഞ്ചേരി പരിച്ചകം കോടഞ്ചേരി പള്ളിക്ക് സമീപം താമസിക്കുന്ന കുരുക്കൾ പറമ്പിൽ സലീമും ഭാര്യ ഹഫ്​സത്തും ഇന്ന് നാട്ടിലേക്ക് പോകാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിരിക്കുകയായിരുന്നു.

എന്നാൽ, വ്യാഴാഴ്ച രാവിലെ ഹഫ്സത്തിന് (32) ശക്തമായ നെഞ്ചുവേദന അനുഭവപെടുകയായിരുന്നു. ഉടൻ ഷാർജ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ന്​ നാട്ടിലേക്ക്​ തിരിക്കാൻ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത അതേ വിമാനത്തിൽ ഹഫ്​സത്തി​െൻറ മൃതദേഹം നാട്ടിലെത്തിക്കും.

കഴിഞ്ഞയാഴ്ച സലീമി​െൻറ ഉമ്മ മരണപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോകാൻ തയാറെടുത്തത്. മാറഞ്ചേരി കാഞ്ഞിരമുക്ക് തറയിൽ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന തെയ്യച്ചം വളപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജി- ഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കൾ: ഫൈഹ, ഫമി. സഹോദരങ്ങൾ. അലി, അബ്​ദുൽ ഖാദർ, റഹീം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.