ദുബൈ: പ്രളയത്തിൽ വലയുന്ന കേരള ജനതയെ ദുരിതത്തിൽ നിന്ന് കൈപിടിച്ചുയർത്താൻ ഗൾഫ് മാധ്യമത്തിനും മീഡിയ വൺ ചാനലും ചേർന്ന് സമാഹരിക്കുന്ന ദുരിതാശ്വാസ സാമഗ്രികൾ നാട്ടിലെത്തിക്കാൻ ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പനിയായ എയർഇന്ത്യ എക്സ്പ്രസും കൈേകാർക്കുന്നു. വിവിധ എമിറേറ്റുകളിലെ സംഭരണ കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകളാണ് നാടിനു ആശ്വാസമേകാനുള്ള സാമഗ്രികളുമായി എത്തിയത്.
ഇതോടെ ഇവ സംഭരിക്കാൻ പ്ലാറ്റിനം ഷിപ്പിങ് കമ്പനിയുമായി ചേർന്ന് ദുബൈ അൽഖൂസിൽ ഗോഡൗൺ തുറന്നു കഴിഞ്ഞു. ഇവിടെ രാവിലെ 9.30 മുതൽ വൈകിട്ട് ആറ് വരെ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാം. ശേഖരിക്കുന്ന വസ്തുക്കൾ എയർ ഇന്ത്യ എക്സ്പ്രസിെൻറ വിമാനങ്ങൾ വഴി കോഴിക്കോട്, തിരുവന്തപുരം വിമാനത്താവളങ്ങളിൽ എത്തിക്കും. ഗൾഫിൽ നിന്ന് പ്രവാസികളുടെ സഹായത്തോടെ സംഭരിക്കുന്ന വസ്തുക്കൾ സമാഹരിച്ച് അർഹതപ്പെട്ടവർക്ക് എത്തിക്കാൻ എയർഇന്ത്യ എക്സ്പ്രസ് സംവിധാനമൊരുക്കും.
ൈലഫ് ജാക്കറ്റ്, സെർച്ച് ലൈറ്റ്, ക്യാമ്പ് ബെഡ്, കോട്ടൺ/വൂളൻ പുതപ്പുകൾ, ബെഡ് ഷീറ്റ്, കൊതുകുവല, കുട്ടികളുടെ ഉടുപ്പുകൾ, കമ്പിളി വസ്ത്രങ്ങൾ, നാപ്കിൻ, സാനിറ്ററി നാപ്കിൻ, ഒാട്സ്, ഇൗന്തപ്പഴം, ബിസ്ക്കറ്റ്, നൂഡിൽസ്, സിറിഞ്ച്, വൈദ്യോപകരണങ്ങൾ, സോപ്പ്, അലക്കുപൊടി, അണുനാശിനികൾ, സ്കൂൾ ബാഗ്, വാട്ടർബോട്ടിൽ, എമർജൻസി ലാമ്പ്, സോളാർ വിളക്കുകൾ, മെഴുകുതിരി തുടങ്ങിയ വസ്തുക്കളാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തിരമായി എത്തിക്കേണ്ടത്. അവശ്യ സാധനങ്ങൾ സംഭരിക്കാൻ പിറന്ന മണ്ണിനെ സംരക്ഷിക്കാനുള്ള ഇൗ സംരംഭത്തിൽ നിങ്ങൾക്കും പങ്കാളിയാകാം. വിവരങ്ങൾക്ക് ദുബൈ: 0528731879, ഷാർജ: 0524632290, അബൂദബി: 0505269142, അജ്മാൻ: 0503535251, ഫുജൈറ: 0551913291, അൽെഎൻ: 0566319265, മുസഫ: 0503652044 നമ്പറുകളിൽ ബന്ധപ്പെടണം. ബഹ്റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദുരിതാശ്വാസ സാമഗ്രികളുടെ കണ്ടയിനറുകൾ ഇന്ന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.