അബൂദബി: അബൂദബി മലയാളി സമാജം, നൊസ്റ്റാൾജിയ അബൂദബി സംഘടനകൾ ചേർന്ന് ഹെഡ് സെർച്ച് ലൈറ്റുകളും ടോർച്ചുകളും എമർജൻസി ലാമ്പുകളും കേരളത്തിലേക്ക് അയച്ചു. രക്ഷാപ്രവർത്തനത്തിന് ഉപയോഗപ്പെടുന്ന ഉത്തരം ആയിരത്തോളം ഉപകരണങ്ങളാണ് ഫെൽട്രോൺ ഇലക്ട്രോണിക്സ്^ഹോം അപ്ലയൻസിെൻറ സഹകരണത്തോടെ അയച്ചത്. ഏകദേശം നാലര ലക്ഷം രൂപ വിലമതിക്കുന്നതാണ് ഇവ. 400 കിലോയിലധികം ഭാരമുള്ള ഉപകരണങ്ങൾ ഡി.ആര് കൊറിയര്‍ സര്‍വീസ് സൗജന്യമായാണ് തിരുവനന്തപുത്തേക്ക് അയച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം അബൂദബി ശാബിയ 12ലെ ഡി.ആര് കൊറിയര്‍ ഓഫിസില്‍ അബൂദബി മലയാളി സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്, സമാജം വൈസ് പ്രസിഡൻറും നൊസ്റ്റാള്‍ജിയ രക്ഷാധികാരിയുമായ അഹദ് വെട്ടൂർ, നൊസ്റ്റാള്‍ജിയ രക്ഷാധികാരി നൗഷാദ് ബഷീർ എന്നിവരുടെ സാന്നിധ്യത്തില്‍ ഫെല്‍ട്രോണ്‍ ഗ്ലോബല്‍ മാനേജര്‍ ഷൈന്‍ കേടാകുളം ഡി. ആര്. കൊറിയര്‍ പ്രതിനിധി അക്ബറിന് ഉപകരണങ്ങൾ കൈമാറി.
സമാജം അസിസ്റ്റൻറ് സെക്രട്ടറി ബിജു മാതുമ്മല്, ലൈബ്രറി സെക്രട്ടറി കൃഷ്ണലാല്‍, ശ്യാം, നൊസ്റ്റാള്‍ജിയ ട്രഷറര്‍ സുധീര്‍, ഭാരവാഹികളായ മോഹന്‍ കുമാര്‍, സുഷാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.