ദുബൈ​ വാണിജ്യ ഗതാഗത മേഖലയിൽ വൻ വളർച്ച

 

ദു​ബൈ: 2022ൽ ​ദു​ബൈ​യി​ലെ വാ​ണി​ജ്യ ഗ​താ​ഗ​ത മേ​ഖ​ല വ​ൻ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അതോറിറ്റി (ആ​ർ.​ടി.​എ). ക​ഴി​ഞ്ഞ വ​ർ​ഷം എ​മി​റേ​റ്റി​ന്‍റെ സ​മ്പ​ദ്​ വ്യ​വ​സ്ഥ​യി​ൽ 16.1 ശ​ത​കോ​ടി ദി​ർ​ഹ​മി​ന്‍റെ സം​ഭാ​വ​ന​യാ​ണ്​ വാ​ണി​ജ്യ ​ഗ​താ​ഗ​ത മേ​ഖ​ല കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. പ്ര​ത്യ​ക്ഷ​മാ​യി 8.5 ശ​ത​കോ​ടി ദി​ർ​ഹ​മും പ​രോ​ക്ഷ​മാ​യി 7.6 ശ​ത​കോ​ടി ദി​ർ​ഹ​മു​മാ​ണ്​ ഈ ​മേ​ഖ​ല​യി​ൽ​നി​ന്ന്​ സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക്ക്​ ല​ഭി​ച്ച​ത്. 7000ത്തി​ല​ധി​കം ക​മ്പ​നി​ക​ളാ​ണ്​ ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

2021നെ ​അ​പേ​ക്ഷി​ച്ച്​ ഈ ​രം​ഗ​ത്ത്​ 26 ശ​ത​മാ​ന​മാ​ണ്​ വ​ള​ർ​ച്ച. ഇ​തു​വ​ഴി 2,42,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളും എ​മി​റേ​റ്റി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ടു. 7,000ത്തി​ല​ധി​കം ക​മ്പ​നി​ക​ളി​ലാ​യി മൂ​ന്നു​ ല​ക്ഷം വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്​​. തൊ​ട്ടു മു​മ്പു​ള്ള വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​രം​ഗ​ത്ത്​​ 16 ശ​ത​മാ​ന​മാ​ണ്​ വ​ള​ർ​ച്ച. വാ​ണി​ജ്യ ഗ​താ​ഗ​ത മേ​ഖ​ല ഇ-​കോ​മേ​ഴ്‌​സ് വ​ഴി ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി സു​സ്ഥി​ര​മാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​താ​യി ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

ആ​ഗോ​ള ത​ല​ത്തി​ൽ മൂ​ന്ന്​ പ്ര​ധാ​ന സാ​മ്പ​ത്തി​ക ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​വു​ക​യെ​ന്ന ദു​ബൈ സാ​മ്പ​ത്തി​ക അ​ജ​ണ്ട​യു​ടെ (ഡി33) ​ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന​മാ​യ പ​ങ്കാ​ണ്​ വാ​ണി​ജ്യ ഗ​താ​ഗ​ത​ മേ​ഖ​ല വ​ഹി​ക്കു​ന്ന​ത്. മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്കാ​യി ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തോ​ടൊ​പ്പം പു​തി​യ വ്യ​വ​സാ​യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും ആ​യാ​സ​ര​ഹി​ത​മാ​യ നി​യ​മ വ്യ​വ​സ്ഥ​ക​ളു​മാ​ണ്​ ആ​ർ.​ടി.​എ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.​

സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​ർ.​ടി.​എ നി​ല​വി​ൽ ഏ​ഴു പ​ദ്ധ​തി​ക​ളും സം​രം​ഭ​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നും അ​വ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള നി​യ​മ ച​ട്ട​ക്കൂ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ ആ​ർ.​ടി.​എ അ​തി ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ഹെ​വി ട്ര​ക്കു​ക​ളു​ടെ പാ​ർ​ക്കി​ങ്ങി​നാ​യി​ മാ​ത്രം മൂ​ന്ന്​ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്​​. 2,26,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ഇ​വി​ടെ​ 500 ട്ര​ക്കു​ക​ൾ​ക്കും ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്കും പാ​ർ​ക്ക്​ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Huge growth in Dubai's commercial transport sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.