ദുബൈ: ഐ.എൻ.സി പ്രവാസി എരമംഗലം എട്ടാം വാർഷികത്തോടനുബന്ധിച്ച് ദുബൈ മാലിക് റസ്റ്റാറന്റിൽ യു.എ.ഇ കുടുംബ സംഗമം നടത്തി. അബ്ദുൽ കലാം മംഗലത്തേൽ ഉദ്ഘാടനം ചെയ്തു. വി.വി. റസാഖ് അധ്യക്ഷത വഹിച്ചു. റിഷാദ് പല്ലൂരയിൽ ആമുഖ പ്രസംഗം നടത്തി. ബാബു കാളിയത്തേൽ മുഖ്യപ്രഭാഷണം നടത്തി. 40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ അബ്ദുൽ കലാം മംഗലത്തേതിന് ടി.പി. അശ്റഫും മുഹമ്മദുണ്ണി തവയിലിന് സി.സി. അലിയും സ്നേഹോപഹാരം നൽകി ആദരിച്ചു.
ജിഷാർ കാണക്കോട്ട് കണക്ക് അവതരിപ്പിച്ചു. ബി.പി. അശറഫ്, സി.സി. അലി, ജലീൽ മംഗലത്തേൽ, മഹ്റൂഫ് കൂവപ്പുള്ളി, ടി.പി. അശറഫ് എന്നിവർ ആശംസയർപ്പിച്ചു.
ജനുവരി 28ന് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ട്രോഫിയുടെയും ജഴ്സികളുടെയും പ്രകാശനവും ചടങ്ങിൽ നടന്നു. സാദിഖ്, സലീഷ് എന്നിവർ നേതൃത്വം നൽകി. ബഷീർ അദ്ധക്ക സ്വാഗതവും സി.സി. ഷാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.