ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയപ്പോൾ മണി എക്സ്ചേഞ്ചുകളിൽ പണം അയക്കാൻ തിരക്ക്. ഒരു യു.എ.ഇ ദിർഹമിന് 21.10 രൂപ എന്ന നിലയിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യമെത്തി. ആദ്യമായാണ് രൂപക്ക് മേൽ ദിർഹമിന്റെ മൂല്യം ഇത്രയേറെ ഉയരുന്നത്. രണ്ട് മാസം മുമ്പ് 21.00 രൂപയിൽ എത്തിയിരുന്നു. തിങ്കളാഴ്ച ഓൺലൈൻ ബാങ്കിങ് വഴി പണം അയച്ചവർക്ക് ഒരു ദിർഹമിന് 20.95 രൂപ വരെ ലഭിച്ചു. പ്രവാസികൾക്ക് ശമ്പളം കിട്ടിയ സമയമായതിനാൽ നാട്ടിലേക്ക് പണം അയക്കാൻ എക്സ്ചേഞ്ചുകളിലും തിരക്കേറി.
കുറഞ്ഞ ഗള്‍ഫ് കറന്‍സിയില്‍ കൂടുതല്‍ രൂപ നാട്ടിലെത്തിക്കാന്‍ കഴിയും. നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം കൂടുതൽ ആശ്വാസകരമാവുക. എന്നാൽ, അത്യാവശ്യക്കാർ ശമ്പളം ലഭിച്ച ഉടൻ ഈ മാസം ആദ്യം തന്നെ പണം നാട്ടിലേക്കയച്ചിരുന്നു. ഇവർക്ക് ഏകദേശം 20.65 രൂപയാണ് ദിർഹമിന് ലഭിച്ചത്. രണ്ട് ദിവസം കൊണ്ട് 30 പൈസയിലേറെ വർധിച്ചു. മുഴുവന്‍ ഗള്‍ഫ് കറന്‍സികളുടെയും മൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. റിസർവ് ബാങ്കിന്റെ അടിയന്തര ഇടപെടലില്ലെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.