എൻ.ബി.ക്യുവിന്‍റെ ഉദ്​ഘാടനത്തിന്​ ശേഷം എൻ.ബി.ക്യു സി.ഇ.ഒ അദ്​നാൻ അൽ അവാധി, അസിസ്റ്റന്‍റ്​ ജനറൽ മാനേജർ മൈക്​ ടഫൈൽ, യു.എ.ക്യു ഫ്രീസോൺ ജനറൽ മാനേജർ ജോൺസൺ എം. ജോർജ്​ എന്നിവർ കേക്ക്​ മുറിക്കുന്നു

എൻ.ബി.ക്യു ബാങ്കിന്‍റെ പുതിയ ഓഫിസ്​ ഉമ്മുൽഖുവൈൻ ഫ്രീസോണിൽ

ഉമ്മുൽഖുവൈൻ: നാഷനൽ ബാങ്ക്​ ഓഫ്​ ഉമ്മുൽഖു​വൈനിന്‍റെ (എൻ.ബി.ക്യു) പുതിയ ഓഫിസ്​ ഉമ്മുൽ ഖുവൈൻ ഫ്രീ സോണിൽ തുറന്നു. എൻ.ബി.ക്യു സി.ഇ.ഒ അദ്​നാൻ അൽ അവാധി, അസിസ്റ്റന്‍റ്​ ജനറൽ മാനേജർ മൈക്​ ടഫൈൽ, യു.എ.ക്യു ഫ്രീസോൺ ജനറൽ മാനേജർ ജോൺസൺ എം. ജോർജ്​ എന്നിവർ പ​ങ്കെടുത്തു.

സംരംഭകർക്കും ചെറുകിട സ്ഥാപനങ്ങൾക്കും വൻകിട വ്യവസായങ്ങൾക്കും ബാങ്കിങ്​ നടപടികൾ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ്​ ബാങ്ക്​ ഓഫിസ്​ തുറന്നത്​. ഇതുമായി ബന്ധപ്പെട്ട കരാർ നേരത്തെ ഫ്രീസോണും എൻ.ബി.ക്യൂവും തമ്മിൽ ഒപ്പുവെച്ചിരുന്നു. നിരവധി സ്ഥാപനങ്ങളുള്ള ഉമ്മുൽ ഖുവൈൻ ​ഫ്രീസോണിലെ സംരംഭകർക്ക്​ സഹായകരമാകും പുതിയ ഓഫിസ്​. ഫ്രീസോണിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും കോർപറേറ്റ്​ അക്കൗണ്ട്​ നൽകുന്നു എന്നതാണ്​ പ്രത്യേകത. മൊബൈൽ, ഇന്‍റർനെറ്റ്​ ബാങ്കിങ്ങ്​ കൂടുതൽ സജീവമാക്കാനും ബാങ്ക്​ ലക്ഷ്യമിടുന്നു. പുതിയ ബിസിനസുകൾക്ക്​ സാമ്പത്തിക പിന്തുണ ലഭിക്കുന്നില്ല എന്നതാണ്​ ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഈ പ്രശ്നം പരിഹരിക്കാൻ എൻ.ബി.ക്യൂവിന്‍റെ ആഗമനം സഹായിക്കുമെന്നും അദ്​നാൻ അൽ അവാധി പറഞ്ഞു. എൻ.ബി.ക്യൂവുമായുള്ള പങ്കാളിത്തം നിർണായകമാണെന്നും ബിസിനസിനെ ഏറെ സഹായിക്കുമെന്നും ജോൺസൺ ജോർജ്​ പറഞ്ഞു.

Tags:    
News Summary - NBQ Bank opens new office in Umm al-Quwain Freezone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.