കീടനാശിനി സാന്നിധ്യം: നെതർലൻറ്​സിൽ നിന്നുള്ള മുട്ട ഇറക്കുമതി നിരോധിച്ചു

ദുബൈ: ഉയർന്ന അളവിലെ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്ന മുന്നറിയിപ്പിനെ തുടർന്ന്​ നെതർലൻറ്​സിൽ നിന്നുള്ള മുട്ട ഇറക്കുമതി യു.എ.ഇ നിരോധിച്ചു. രാജ്യത്തെ വിപണികളിൽ മായവും വിഷാംശവും കലർന്ന മുട്ട ഇല്ലെന്ന്​ ഉറപ്പുവരുത്താൻ കാലാവസ്​ഥാ മാറ്റ^പരിസ്​ഥിതി മന്ത്രാലയം നിർദേശം നൽകി. 
ഇറക്കുമതി ചെയ്യുന്ന മുട്ടയും മറ്റു ഭക്ഷ്യവസ്​തുക്കളും മനുഷ്യ ഉപയോഗത്തിന്​ യോഗ്യാ​മാണെന്ന്​ ഉറപ്പുവരുത്താൻ കർശന പരിശോധനയും മന്ത്രാലയം നിഷ്​കർഷിച്ചിട്ടുണ്ട്​.  നെതർലൻറ്​സ്​ ഭക്ഷ്യ-ഉപഭോക്​തൃ സുരക്ഷാ അതോറിറ്റിയാണ്​ ഫിപ്രോനിൽ കീടനാശിനിയുടെ വ്യാപകസാന്നിധ്യം രാജ്യത്ത്​ ഉൽപാദിപ്പിക്കുന്ന മുട്ടയിലുണ്ടെന്നും യൂറോപ്യൻ യൂനിയൻ നിലവാരപ്രകാരം ഭക്ഷ്യയോഗ്യമല്ലെന്നും വിവരം നൽകിയത്. ദു​ൈബ, ഷാർജ, അജ്​മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫു​ൈജറ നഗരസഭകളും അബൂദാബി ഭക്ഷ്യ നിയന്ത്രണ അതോറിറ്റിയും മാലിന്യ മുട്ട രാജ്യത്ത്​ ഇല്ല എന്ന്​ ഉറപ്പാക്കും. 


 

Tags:    
News Summary - netherlands -dubai eggs- uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 02:26 GMT