ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പോയതോടെ നാട്ടിലേക്ക് കൂടുതൽ പണം അയച്ച് പ്രവാസികൾ. ശമ്പളം ലഭിച്ച സമയമായതിനാൽ കൂടുതൽ തുക നാട്ടിലെത്തിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലായിരുന്നു അവർ. കഴിഞ്ഞ ദിവസങ്ങളിൽ എക്സ്ചേഞ്ചുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടതെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു.
ഒരു ദിർഹമിന് 20.55 ആണ് ഇന്നലത്തെ നിരക്ക്. നെറ്റ്ബാങ്കിങ് വഴി പണം അയച്ചവർക്ക് 20.43 വരെ ലഭിച്ചു. ഡോളറിനെതിരെ രൂപയുടെ മൂലം രണ്ട് മാസത്തിനിടെ ഏറ്റവും താഴ്ന നിലയിലാണ്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചതും ഒാഹരി വിപണി തകർന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപക്ക് തിരിച്ചടിയായത്.
വരും ദിവസങ്ങളിൽ രൂപ കൂടുതൽ ദുർബലമാകാനാണ് സാധ്യതയെന്നാണ് ഇൗ രംഗത്തെ വിദഗ്ദർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.