ത​െൻറ കുതിരയുടെ ശിൽപം കാണുന്ന ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം 

'മൈ സ്​റ്റോറി' കാണാൻ വിഷൻ പവിലിയനിലെത്തി ശൈഖ് മുഹമ്മദ്

ദുബൈ: 'മൈ സ്​റ്റോറി' എന്ന യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ ജീവചരിത്ര പുസ്​തകം അടിസ്​ഥാനമാക്കി നിർമിച്ച എക്​സ്​പോയിലെ വിഷൻ പവിലിയൻ കാണാൻ അദ്ദേഹമെത്തി. പുസ്​തകത്തിലെ കഥാസന്ദർഭങ്ങൾ അടിസ്​ഥാനമാക്കി രൂപപ്പെടുത്തിയ കലാസൃഷ്​ടികൾ സന്ദർശിച്ച അദ്ദേഹം നിർമാതാക്കൾക്ക്​ നന്ദിയറിയിച്ചു. ശൈഖ്​ മുഹമ്മദി​െൻറ ജീവിതത്തിലെ പുസ്​തകത്തിൽ പരാമർശിക്കുന്ന 50 സന്ദർഭങ്ങളെ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്​. കുട്ടിക്കാലം, ദുബൈയുടെ കഥ, കുതിരകളെ കുറിച്ച അനുഭവം എന്നിങ്ങനെയുള്ള വിവിധ കാര്യങ്ങൾ പ്രദർശനത്തിലെ ചിത്രങ്ങളിലുണ്ട്​.

എക്​സ്​പോ നഗരിയിൽ വിമൻസ്​ പവിലിയന്​ എതിർഭാഗത്തായാണ്​ വിഷൻ പവിലിയൻ സ്​ഥിതിചെയ്യുന്നത്​. അരമണിക്കൂർ നേരത്തേ സന്ദർശനത്തിലൂടെ പുസ്​തകത്തി​െൻറ സാരാംശം ഗ്രഹിക്കാനാവും വിധമാണ്​ ചിത്രീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്​. ദുബൈയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളും ഈ ആവിഷ്​കാരങ്ങളിൽനിന്ന്​ വായിച്ചെടുക്കാനാവും. ശൈഖ്​ മുഹമ്മദി​െൻറ വിവിധ ഹോബികളും സാഹസികതകളും തിരിച്ചറിയാനും സാധിക്കും. ദുബൈ ഭരണാധികാരിയുടെ പ്രിയപ്പെട്ട കുതിരയുടെ ഭീമാകാരമായ ശിൽപമാണ്​ പവിലിയനിലെ ഏറ്റവും ആകർഷകമായ നിർമിതി. ഇത്​ കാണാനെത്തുന്നവർക്ക്​ പശ്ചാത്തലത്തിൽ അദ്ദേഹത്തി​െൻറ കവിതകൾ ആലപിക്കപ്പെടുന്നതും കേൾക്കാം.

Tags:    
News Summary - Sheikh Mohammed arrives at the Vision Pavilion to watch 'My Story'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.