യു.എ.ഇയിൽ ഗോൾഡൻ വിസ അപേക്ഷകർക്ക്​ ആറ്​ മാസത്തെ സന്ദർശക വിസ

ദുബൈ: വിവിധ മേഖലയിൽ കഴിവ്​ തെളിയിച്ചവർക്കും വിദ്യാർഥികൾക്കും​ യു.എ.ഇ നൽകുന്ന ഗോൾഡൻ വിസക്കായി കാത്തിരിക്കുന്നവർക്ക്​ ആറ്​ മാസത്തെ സന്ദർശക വിസക്ക്​ അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റിയുടെ വെബ്​സൈറ്റ്​ വഴിയാണ്​ അപേക്ഷിക്കാനുള്ള അവസരം തുറന്നിരിക്കുന്നത്​.

ഗോൾഡൻ റെസിഡൻസി അപേക്ഷയുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതി​െൻറ ഭാഗമായാണ്​ മൾട്ടിപ്​ൾ എൻട്രി സൗകര്യത്തോടെ ആറ്​ മാസത്തെ വിസ അനുവദിക്കുന്നതെന്ന്​ യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ്​ സിറ്റിസൺഷിപ്പ്​ അറിയിച്ചു. 11,50 ദിർഹമാണ്​ വിസയുടെ ചിലവ്​.

ആർക്കൊക്കെ അപേക്ഷിക്കാം:

നിക്ഷേപകർ, സംരംഭകർ, ഡോക്​ടർമാർ, ശാസ്​ത്രജ്​ഞൻമാർ, കല- സാംസ്​കാരിക മേഖലകളിൽ കഴിവുതെളയിച്ചവർ, കായികതാരങ്ങൾ, പി.എച്ച്​ഡിക്കാർ, ഹൈസ്​കൂൾ- യൂനിവേഴ്​സിറ്റി വിദ്യാർഥികൾ എന്നിവർക്കാണ്​ ഗോൾഡൻ വിസ നൽകുന്നത്​. അഞ്ച്​, പത്ത്​ വർഷങ്ങളാണ്​ ഗോൾഡൻ വിസയുടെ കാലാവധി. ഈ വിസ ലഭിക്കുന്നതി​െൻറ നടപടിക്രമങ്ങൾക്ക്​ യു.എ.ഇയിലെത്താനാണ്​ ആറ്​ മാസത്തെ മൾട്ടിപ്പ്​ൾ എൻട്രി വിസ നൽകുന്നത്​. വിസ ഫീസ്​ 1000 ദിർഹം, അപേക്ഷ ഫീസ്​ 100, ഇ-- സർവീസ്​ ഫീസ്​ 28, ഐ.സി.എ ഫീസ്​ 22 എന്നിവ ചേർത്ത്​ 1150 ദിർഹമാണ്​ അ​ടക്കേണ്ടത്​. ഐ.സി.എയു​െ വെബ്​സൈറ്റ്​ വഴി (smartservices.ica.gov.ae) അപേക്ഷ സമർപ്പിക്കാം. രേഖകൾ കൃത്യമല്ലെങ്കിൽ അപേക്ഷ നിരസിക്കും.

കൂടുതൽ വിവരങ്ങൾക്ക്​ 600522222 എന്ന നമ്പറിലോ ഐ.സി.എ ​വെബ്​സൈറ്റിലോ ബന്ധപ്പെടാം.

Tags:    
News Summary - Six month visitor visa for Golden Visa applicants in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.