ദുബൈ: ആരോഗ്യ മേഖലയിൽ സാങ്കേതികവിദ്യ വിപ്ലവം നടത്തുന്ന രാജ്യമാണ് യു.എ.ഇ എന്നും അതിന്റെ ഉദാഹരണമാണ് അറബ് ഹെൽത്തെന്നും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. അറബ് ഹെൽത്തിലെ ആസ്റ്റർ പവിലിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അത്യാധുനിക ഇമേജിങ് ഉപകരണങ്ങള്‍, ഏറ്റവും ചെലവ് കുറഞ്ഞ ഡിസ്പോസിബിളുകള്‍, ശസ്ത്രക്രിയയിലെ പുതു സങ്കേതങ്ങള്‍ തുടങ്ങി മിഡിലീസ്റ്റിലെ ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാനമായ ഇവന്റായി അറബ് ഹെൽത്ത് മാറിയിട്ടുണ്ട്. ദശാബ്ദങ്ങളായി ആരോഗ്യപരിരക്ഷ മേഖലയിലെ പുതുമകള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രദര്‍ശിപ്പിക്കുന്ന മേളയാണിത്.
ആരോഗ്യ സംരക്ഷണ രംഗത്ത് സാങ്കേതികവിദ്യയുടെ പ്രധാന ഇന്‍കുബേറ്ററുകളില്‍ ഒന്നായി യു.എ.ഇ ഉയര്‍ന്നുവന്നിരിക്കുകയാണ്. രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഗുണമേന്മയുള്ള പരിചരണം ലഭ്യമാക്കുന്നതിനും ആസ്റ്റര്‍ നവീകരണ പ്രവര്‍ത്തനങ്ങളിലാണ്. ഈ ലക്ഷ്യത്തോടെയാണ് myAster എന്ന ആപ്പ് പുറത്തിറക്കിയത്. ആപ്പ് അവതരിപ്പിച്ചതിനുശേഷം ഇതിനകം ഒരു ദശലക്ഷം ഇടപെടലുകള്‍ നടത്തി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മെഡിക്കല്‍ ടൂറിസം ഹബ്ബാണ് യു.എ.ഇ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസ്റ്റർ ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പനും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.