ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ

ഗസ്സ യുദ്ധം; ചർച്ചകൾക്ക്​ ആൻറണി ബ്ലിങ്കൻ അബൂദബിയിൽ

ദു​ബൈ: ഗ​സ്സ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ശ്ചി​മേ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ അ​ബൂ​ദ​ബി​യി​ലെ​ത്തി.

ശ​നി​യാ​ഴ്ച രാ​ത്രി അ​ബൂ​ദ​ബി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ അ​ട​ക്കം പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൗ​ദി സ​ന്ദ​ർ​ശ​നം ക​​ഴി​ഞ്ഞാ​ണ്​ യു.​എ.​ഇ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്​. സം​ഘ​ർ​ഷം പ​ട​രു​ന്ന​ത് ത​ട​യാ​നും ബ​ന്ദി​ക​ളെ സു​ര​ക്ഷി​ത​മാ​യി മോ​ചി​പ്പി​ക്കാ​നും സി​വി​ലി​യ​ന്മാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള വ​ഴി​ക​ൾ സാ​ധ്യ​മാ​ക്കാ​നു​മാ​ണ്​ ബ്ലി​ങ്ക​ൻ ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​​സ്രാ​യേ​ലി​ൽ നി​ന്നാ​ണ്​ സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട്​ ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​നു​മാ​യും ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ന്‍റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സു​മാ​യും ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ വെ​ള്ളി​യാ​ഴ്​​ച കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. പി​ന്നീ​ട്​ ഖ​ത്ത​റി​ലെ​ത്തി അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​മാ​യും ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ റി​യാ​ദി​ലെ​ത്തി​യ​ത്. അ​വി​ടെ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യ​ട​ക്കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - The Battle of Gaza; Anthony Blinken in Abu Dhabi for Discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.