ഈ​ജി​പ്​​ത്​ പ​വ​ലി​യ​നി​ലേ​ക്ക്​ എ​ത്തി​ച്ച ശ​വ​പ്പെ​ട്ടി

ഈജിപ്​ത്​ പവലിയനിൽ ഫറോവക്കാല​െത്ത ശവപ്പെട്ടി കാണാം

ദുബൈ: പു​രാ​ത​ന ഈ​ജി​പ്​​തി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളാ​യ ഫ​റോ​വ​മാ​രുടെ കാലത്തെ ശ​വ​പ്പെ​ട്ടി എ​ക്​​സ്​​പോ​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. എ​ക്​​സ്​​പോ 2020യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​ണ്​ ഈ​ജി​പ്​​തി​െൻറ സം​സ്​​കാ​ര​ത്തി​ൽ സ​വി​ശേ​ഷ സ്ഥാ​ന​മു​ള്ള ച​രി​ത്ര ശേ​ഷി​പ്പ്​ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

സാ​പ്​​തി​ക്​ എ​ന്ന പു​രോ​ഹി​ത പ്ര​ഭു​വി​െൻറ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്​​തി​രു​ന്ന ശ​വ​പ്പെ​ട്ടി​യാ​ണി​ത്. മ​രം​കൊ​ണ്ട്​ നി​ർ​മി​ച്ച ചി​ത്ര​പ്പ​ണി​ക​ൾ നി​റ​ഞ്ഞ പെ​ട്ടി​യാ​ണി​ത്. ഈ​ജി​പ്​​തി​ലെ സ​ഖാ​റ പ്ര​ദേ​ശ​ത്ത്​ നി​ന്ന്​ സ​മീ​പ കാ​ല​ത്ത്​ ച​രി​ത്ര ഗ​വേ​ഷ​ക​ർ ക​​ണ്ടെ​ടു​ത്തതാണിത്​.

പ​രു​ന്തി​െൻറ ത​ല​യു​ടെ രൂ​പ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന വ​ലി​യ മാ​ല​യു​ടെ ചി​​ത്ര​മാ​ണ്​ ഇ​തി​ൽ​​ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​രാ​ത​ന ഫ​റോ​വ​മാ​രു​ടെ ശ​വ​പ്പെ​ട്ടി​ക​ളു​ടെ രൂ​പം ത​ന്നെ​യാ​ണി​തി​നും ന​ൽ​കി​യി​ട്ടു​ള്ള​ത്.

പെ​ട്ടി​യു​ടെ മ​റ്റൊ​രു ഭാ​ഗം മ​ത​പ​ര​മാ​യ മ​ന്ത്ര​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചി​ട്ടു​മു​ണ്ട്. ഈ​ജി​പ്​​ത്​ പ​വ​ലി​യ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തൂ​ത​ൻ​ഖ​മൂ​ൻ രാ​ജാ​വി​െൻറ പ്ര​തി​രൂ​പ​ങ്ങ​ളും പ​വ​ലി​യ​നി​ൽ എ​ത്തി​യി​ട്ടു​ണ്ട്. സ്വ​ർ​ണ മാ​സ്​​ക്, രാ​ജാ​വി​െൻറ പ്ര​തി​മ, പ്ര​ത്യേ​ക ഉ​ത്സ​വ ക​സേ​ര, സ്വ​ർ​ണ സിം​ഹാ​സ​നം എ​ന്നി​വ​യെ​ല്ലാം ശേ​ഖ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Tags:    
News Summary - The coffin of Pharaoh can be seen in the Egyptian pavilion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.