ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി എമിറേറ്റിലെ പുതിയ സാംസ്കാരിക പദ്ധതിയായ ഹൗസ് ഓഫ് വിസ്ഡം സന്ദർശിക്കുന്നു 

ഷാർജ കിരീടാവകാശി ഹൗസ് ഓഫ് വിസ്ഡം സന്ദർശിച്ചു

ഷാർജ: ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി എമിറേറ്റിലെ പുതിയ സാംസ്കാരിക പദ്ധതിയായ ഹൗസ് ഓഫ് വിസ്ഡം സന്ദർശിച്ചു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് അബ്​ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയും കൂടെ ഉണ്ടായിരുന്നു.

വിസ്ഡത്തിലെ വ്യത്യസ്ത പ്രദർശനങ്ങളും പ്രത്യേകതകളും സന്ദർശിച്ച കിരീടാവകാശി ഓരോന്നിനെ കുറിച്ചും ചോദിച്ചറിഞ്ഞു. മൂന്നു ലക്ഷത്തിലധികം പുസ്തകങ്ങളുടെ ശേഖരമുള്ള വിസ്ഡം അറിവി​െൻറ അക്ഷയതീരമാണ്.

12,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഷാർജ എമിറേറ്റിലെ സവിശേഷ സാംസ്കാരിക പദ്ധതികളിലൊന്നായ വിസ്ഡം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സംയോജിത വിദ്യാഭ്യാസ, വിനോദ, സാംസ്കാരിക ഇടം നൽകുന്നു. കലാപ്രദർശനങ്ങൾ, നാടകപ്രകടനങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, മറ്റ് ഇവൻറുകൾ എന്നിവ നടക്കുന്ന ഹാളുകളും ഉൾപ്പെടുന്നു.

Tags:    
News Summary - The Crown Prince of Sharjah visited the House of Wisdom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 02:26 GMT