മഹാമാരിക്ക്​ മറുമരുന്ന്​ കണ്ടെത്താൻ യു.എ.ഇ പരീക്ഷണം തുടങ്ങി

ദു​ബൈ: മ​ഹാ​മാ​രി​ക്കെ​തി​രെ മ​രു​ന്ന്​ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ പ​രീ​ക്ഷ​ണം തു​ട​ങ്ങി. ഇ​തി​െൻറ ഭാ​ഗ​മാ​യി സ​ന്തൂ​ഖ് അ​ൽ വ​ത​നും ഷാ​ർ​ജ യൂ​നി​വേ​ഴ്സി​റ്റി​യും ഗ​വേ​ഷ​ണ ക​രാ​ർ ഒ​പ്പു​വെ​ച്ച​താ​യി അ​ബൂ​ദ​ബി മീ​ഡി​​യ ഓ​ഫി​സ്​ അ​റി​യി​ച്ചു.

സ​ന്തൂ​ഖ് അ​ൽ വ​ത​െൻറ ശാ​സ്ത്ര ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ൻ​റി വൈ​റ​ൽ മ​രു​ന്ന് വി​ക​സി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം. കോ​വി​ഡ് സൃ​ഷ്​​ടി​ക്കു​ന്ന പ്ര​ധാ​ന എ​ൻ​സൈ​മു​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന​താ​കും ഈ ​മ​രു​ന്ന്. ഇ​തെ​ത്തു​ന്ന​തോ​ടെ രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

മ​റ്റു മ​രു​ന്നു​ക​ൾ ഫ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​കും. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്നു ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ യു.​എ.​ഇ സ​ർ​ക്കാ​ർ ഗ്രാ​ൻ​റ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​മ​രു​ന്ന് ഗ​വേ​ഷ​ണ​ത്തി​ന് പു​റ​മെ ഷാ​ർ​ജ യൂ​നി​വേ​ഴ്സി​റ്റി​ക്കും അ​ബൂ​ദ​ബി​യി​ലെ ന്യൂ​യോ​ർ​ക് യൂ​നി​വേ​ഴ്സി​റ്റി​ക്കും ര​ണ്ട് ഗ്രാ​ൻ​റു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ്​ ഈ ​ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ ല​ക്ഷ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.