ഷാർജ: മാക്ബെത് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോെൻറ എന്നെ ചുംബിക്കാൻ പഠിപ്പിച്ച സ്ത്രീയേ (ഓർമകൾ-മലയാളം), ലെസ്ബിയൻ കൗ(ഇംഗ്ലീഷ് - വിവർത്തനം: കെ.നന്ദകുമാർ), ജനാഫ്രസ് എന്ന കൊടിയ കാമുകൻ (അറബി - വിവർത്തനം: ഡോ. അബ്ദുല്ല കാവിൽ) എന്നീ മൂന്ന് പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
പ്രമുഖ യു.എ.ഇ സ്വദേശി എഴുത്തുകാരനും യു.എ.ഇ റൈറ്റേഴ്സ് യൂനിയൻ മുൻ വൈസ് ചെയർമാനുമായ നജീബ് അബ്ദുല്ല അൽ ഷംസി പുസ്തകങ്ങൾ പ്രകാശന ചെയ്തു. മാക്ബെത് പബ്ലിക്കേഷൻസ് എം.ഡി എം.എ. ഷഹനാസ് പുസ്തകങ്ങൾ പരിചയപ്പെടുത്തി. കെ.നന്ദകുമാർ, ഡോ. സരിൻ, നൗഷാദ് മന്ദങ്കാവ് എന്നിവർ പുസ്തകങ്ങൾ സ്വീകരിച്ചു. ഡോ. നാസർ വാണിയമ്പലം, പ്രവീൺ പാലക്കീൽ എന്നിവർ സംസാരിച്ചു. മക്ബെത് പബ്ലിക്കേഷൻസ് ക്രിയേറ്റിവ് ഹെഡ് അമ്പിളി വിജയൻ സ്വാഗതവും ഇന്ദുമേനോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.