തിരൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: മലപ്പുറം തിരൂർ പുറത്തൂർ  കാവിലക്കാട് പരേതനായ അരീക്കര കറപ്പ​െൻറ മകൻ മനോജ് കുമാർ (51) ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.  ഒരുമാസം മുമ്പ്​ കോവിഡ് ബാധിച്ച്​ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ന്യുമോണിയ കൂടി ബാധിച്ചതോടെ അൽ ബർഷ സൗദി ജർമൻ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്​ച മരണപ്പെട്ടത്.

ഏഴു വർഷത്തോളമായി ബർഗർ കിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്​തുവരികകായിരുന്നു. ആറുമാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയത്.

മാതാവ്: പരേതയായ ജാനകി. ഭാര്യ: ഷീബ പറവണ്ണ. മക്കൾ: ആതിര, അശ്വിൻ(വിദ്യാർഥി). മരുമകൻ: സുജീഷ് എടപ്പാൾ. സഹോദരങ്ങൾ: വസന്തൻ, മാളു, ശ്രീജ, ഷീബ. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - tirur native died in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.