തിരൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: മലപ്പുറം തിരൂർ മംഗലം തൊട്ടിയിലങ്ങാടി സ്വദേശി കൊളങ്ങരവീട്ടിൽ പരേതനായ മമ്മി മാസ്​റ്ററുടെ മകൻ മുഹമ്മദ്‌ ശരീഫ് (53) ദുബൈയിൽ നിര്യാതനായി. ഹൃദയസ്തംഭനമാണ് മരണ കാരണം.

കറാമ മൻഖൂലിൽ അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളുടെ വിവാഹത്തിനായി നാട്ടിൽ അവധിക്കു പോയ ശരീഫ് അഞ്ചുമാസം മുൻപാണ് ദുബൈയിൽ തിരിച്ചെത്തിയത്.

ആലത്തിയൂരിലെ സക്കീനയാണ് ഭാര്യ. മക്കൾ: ഷെറിൻ ഷഹനാസ്, മുഹമ്മദ്‌ ഷഹീം. മരുമകൻ: മുഹമ്മദ്‌ ഷാഫി കൈനിക്കര (അജ്‌മാൻ). മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.