ഷാർജ: കൽബ സിറ്റിയിൽ നിർമാണത്തിലിരുന്ന സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചതായി ഷാർജ പൊലീസ് അറിയിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഉടൻ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, കൽബ കോംബ്രിഹെൻസീവ് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, ക്രൈം സീൻ ടീം, നാഷനൽ ആംബുലൻസ്, കൽബ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ എന്നിവർ സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കിഴക്കൻ മേഖല പൊലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഡോ. അലി അൽ ഖമൂദി പറഞ്ഞു. അറബ്, ഏഷ്യൻ പൗരന്മാർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കേസെടുത്ത ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട കാരണം കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.