യു.എ.ഇയുടെ ആദ്യ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ പേ​ട​കം ‘ഹോ​പ്പ്​ പ്രോ​ബ്’ കുതിച്ചു

ടോക്യോ: യു.എ.ഇയുടെ ആദ്യ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ പേ​ട​ക​മാ​യ ഹോ​പ്പ്​ പ്രോ​ബ് വിജയകരമായി വിക്ഷേപിച്ചു. ജ​പ്പാ​നി​ലെ ത​നെ​ഗാ​ഷി​മ യിൽ നിന്ന്​ യു.എ.ഇ സമയം പുലർച്ചെ 1.54 നായിരുന്നു വിജയക്കുതിപ്പിന്​ തുടക്കമായത്​. മണിക്കൂറിൽ  121,000 കിലോമീറ്റർ​ ശരാശരി വേഗതയിലാണ്​ കുതിപ്പ്​. 200 ദശലക്ഷം ഡോളറാണ് ദൗത്യത്തിൻെറ​ ചെലവ്​. ചരിത്രത്തിലാദ്യമായി ബഹിരാകാശ ദൗത്യത്തിനായി അറബ് ഭാഷയിൽ കൗണ്ട്ഡൗൺ നടത്തുന്നതിനും ലോകം സാക്ഷിയായി. ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച 12.21ന്​ ​വി​ക്ഷേ​പി​ക്കേ​ണ്ടി​യി​രു​ന്ന ഹോ​പ്പ്​ പ്രോ​ബ് ത​നെ​ഗാ​ഷി​മ ​െഎ​ല​ൻ​ഡി​ലെ പ്ര​തി​കൂ​ല കാ​ലാ​വ​സ്​​ഥ കാരണം നീട്ടിവെക്കുകയായിരുന്നു. 

2021 ഫെ​ബ്രു​വ​രി​യി​ൽ​ ഹോ​പ്പ്​ പ്രോ​ബ് ചൊ​വ്വ​യി​ലെ​ത്തും. ദു​ബൈ​യി​ൽ നി​ർ​മി​ച്ച ഉ​പ​ഗ്ര​ഹം ര​ണ്ടു​ മാ​സം മു​മ്പാ​ണ്​ ജ​പ്പാ​നി​ൽ എ​ത്തി​ച്ച​ത്. എം.​എ​ച്ച്.​െ​എ എ​ച്ച്.​ടു.​എ റോ​ക്ക​റ്റിലാണ്​​​ ഹോ​പ്പി​ൻെറ യാത്ര. ​ചൊ​വ്വ​യു​ടെ താ​ഴ്ന്ന അ​ന്ത​രീ​ക്ഷം ചി​ത്രീ​ക​രി​ക്കു​ക​വ​ഴി കാ​ലാ​വ​സ്​​ഥ മാ​റ്റ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ആ​ഗോ​ള കാ​ലാ​വ​സ്ഥ ഭൂ​പ​ടം മ​ന​സ്സി​ലാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ഹോ​പ്പി​​​​​െൻറ പ്ര​യാ​ണം. ചൊ​വ്വ​യു​ടെ പൂ​ർ​ണ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും ഹോ​പ്പി​​​​​െൻറ അ​ണി​യ​റ ശി​ൽ​പി​ക​ൾ പ​ങ്കു​വെ​ക്കു​ന്നു. ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ ​േലാ​ക​ത്തെ 200ഒാ​ളം സ്​​പേ​സ്​ സ​​െൻററുക​ളു​മാ​യി പ​ങ്കു​വെ​ക്കും.

ആറ്​ വർഷം മുൻപ്​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാനാണ്​ ഹോപ്പി​​​​​​െൻറ വരവ്​ അറിയിച്ച്​ പ്രഖ്യാപനം നടത്തിയത്​. തൊട്ടടുത്ത വർഷം മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സ​​െൻറർ സ്​ഥാപിച്ചു. ഇവിടെയാണ്​ ഹോപ്പി​​​​​​െൻറ നിർമാണം നടന്നത്​. 55 ലക്ഷം മണിക്കൂറിൽ 450ഒാളം ജീവനക്കാരുടെ ശ്രമഫലമായാണ്​ ഹോപ്പിന്​ ജീവൻ നൽകാനായത്​. ജൂലൈയിലോ ആഗസ്​റ്റിലോ വിക്ഷേപിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ​അപ്രതീക്ഷിതമായി കോവിഡ്​ എത്തിയതോടെ അറബ്​ ലോകം ആശങ്കയിലായി. 

നിശ്​ചയദാർഡ്യമുള്ള യു.എ.ഇ ഭരണാധികാരികൾ കോവിഡിന്​ മുന്നിലും കുലുങ്ങിയില്ല. കോവിഡ്​ കൊടുമ്പിരി കൊണ്ട ദിവസങ്ങൾക്കിടയിലാണ്​ പ്രതീക്ഷിച്ചതിനേക്കാൾ രണ്ടാഴ്​ച നേരത്തെ ഹോപ്പിനെ യു.എ.ഇയിൽ നിന്ന്​ ജപ്പാനിലെത്തിച്ചത്​. ആഗസ്​റ്റ്​ വരെ സമയമുണ്ടായിട്ടും ഇൗ മാസം തന്നെ വിക്ഷേപണത്തിനൊരുങ്ങിയതും ഇതേ നിശ്​ചയദാർഡ്യത്തി​​​​​​െൻറ ഫലമാണ്​. ​​

യു.എ.ഇയുടെ വനിത ശാക്തീകരണത്തി​​​​​​െൻറ മറ്റൊരു തെളിവ്​ കൂടിയാണ്​ ഹോപ്പി​​​​​​െൻറ നിർമാണം. ഇതിന്​ പിന്നിൽ പ്രവർത്തിച്ചവരിൽ 34 ശതമാനവും വനിതകളായിരുന്നു. പി.പി.ഇ കിറ്റി​​​​​​െൻറ സഹായത്തോടെയായിരുന്നു  ഹോപ്പി​​​​​​െൻറ അണിയറയിലെ പ്രവർത്തനം.

പ്രധാന ലക്ഷ്യങ്ങൾ:

ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കും
കാലാവസ്​ഥ മാറ്റങ്ങൾ നിരീക്ഷിക്കും
ആഗോള കാലാവസ്ഥാ ഭൂപടം മനസിലാക്കും
പൊടിക്കാറ്റ്​, വിവിധ ഭാഗങ്ങളിലെ കാലാവസ്​ഥ വ്യതിയാനം എന്നിവ നിരീക്ഷിക്കും
കാലാവസ്​ഥ വ്യതിയാനങ്ങളുടെ കാരണം അന്വേഷിക്കും
ചൊവ്വയുടെ പൂർണ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു
ഹൈഡ്രജൻ, ഒാക്​സിജൻ എന്നിവ നഷ്​ടപ്പെടുന്നതി​​​​​​െൻറ കാരണം ​അന്വേഷിക്കും
വിവരങ്ങൾ ​േലാകത്തെ 200ഒാളം സ്​പേസ്​ സ​​​​​െൻററുകൾക്ക്​ കൈമാറും
2117ൽ ചൊവ്വയിൽ മനുഷ്യന്​ താമസ സ്​ഥലം ഒരുക്കും

Tags:    
News Summary - UAE​'s first mission to Mars, Hope probe launches in Arab world's -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.