വിൻ ഗോൾഡ് വി ത് റെയിൻബോ പ്രൊമോഷൻ രണ്ടാമത് നറുക്കെടുപ്പ് ചോയ്‌ത്രം സൂപ്പർ മാർക്കറ്റ് ഷാർജ ബ്രാഞ്ചിൽ ഷാർജ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം പ്രധിനിധി ഹംദ അബ്​ദുല്ല അൽ സുവൈദി നിർവഹിക്കുന്നു. ​ചോയ്​ത്രം ചൊയ്ത്തരം സെയിൽസ് മാനേജർ നാസർ അഹമദ് സമീപം

'വിൻ ഗോൾഡ് വിത് റെയിൻബോ' പ്രൊമോഷൻ: തലശേരി സ്വദേശി മെഗാ വിജയി

ദുബൈ: ജനുവരി ഒമ്പത്​ മുതൽ മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന റെയിൻബോ മിൽക്ക് പ്രൊമോഷ​െൻറ രണ്ടാമത്തെ നറുക്കെടുപ്പിൽ ദുബൈ സോനാപൂരിലെ റുബീന റസ്​റ്റാറൻറിലെ തലശ്ശേരി കടവത്തൂർ സ്വദേശി മുഹമ്മദ് ഫാഹിദ് 40,000 ദിർഹം ഗോൾഡ് വൗച്ചറി​െൻറ വിജയിയായി (കൂപ്പൺ നമ്പർ 33413).

പ്രോത്സാഹന സമ്മാനങ്ങളായ 10,000 ദിർഹമി​െൻറ ഗോൾഡ് വൗച്ചറുകൾ ഷാർജ ജുൽനാറിലേ ഹേമന്ത് വാഗ് (3885), ദുബൈ അൽ ഖുസിലെ സാദ് അൽ ഖൈർ റസ്​റ്റാറൻറിലെ ഹസൻ കുനിയിൽ (28204), ഉമ്മുൽ ഖുവൈനിലെ ബോസ്കോ ഗ്രൂപ്പിലെ മുഹമ്മദ് മിഥുൻ (45402), ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ ആദ്ധ്വാ അൽ ഖാസ്മിയ റസ്​റ്റാറൻറിലെ അബ്​ദുൽ കാസിം (40112) എന്നിവർക്കും ലഭിച്ചു.

2021 ജനുവരി ഒമ്പത്​ മുതൽ മാർച്ച് 31 വരെ കാലയളവിൽ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റെസ്​റ്റാറൻറ്, കഫറ്റീരിയകൾക്കായി നടത്തുന്ന അഞ്ച്​ നറുക്കെടുപ്പുകളിലൂടെ നാല് ലക്ഷം ദിർഹമി​െൻറ ഗോൾഡ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്. ഇനിയുള്ള മൂന്നു നറുക്കെടുപ്പുകൾ മാർച്ച് രണ്ട്​, 17, ഏപ്രിൽ അഞ്ച്​ തീയതികളിലാണ് നടക്കുന്നത്. ഓരോ നറുക്കെടുപ്പിലൂടെയും ഓരോ മെഗാ വിജയിക്കും 40,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറും നാലു വിജയികൾക്ക് 10,000 ദിർഹമി​െൻറ ഗോൾഡ് വൗച്ചറുകളുമാണ് സമ്മാനമായി നൽകുന്നത്.

യു.എ.ഇയിലെ റസ്​റ്റാറൻറ്, കഫറ്റീരിയ ഉടമസ്ഥർക്ക് വളരെ ലളിതമായി മൂന്നു കാർട്ടൻ റെയിൻബോ കാറ്ററിങ് പാലോ അല്ലെങ്കിൽ ഒരു കാർട്ടൺ 410 ഗ്രാം ഏലക്കായ പാലോ വാങ്ങുന്നതിലൂടെ സെയിൽസ് മാൻമാർ വഴി ലഭിക്കുന്ന കൂപ്പണിലൂടെയാണ്​ നറുക്കെടുപ്പിനു അവസരം ലഭിക്കുന്നത്. നറുക്കെടുപ്പിൽ ഷാർജ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം പ്രതിനിധികളായ ഹംദ അബ്​ദുല്ല അൽ സുവൈദി, ബദരിയ അൽ ധൻഹാനി, ചോയ്​ത്രം സെയിൽസ് മാനേജർ നാസർ അഹമദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Win Gold Rainbow Promotion: Thalassery Native Mega winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.