‘വിൻ ഗോൾഡ് വിത് റെയിൻബോ’ പ്രൊമോഷൻ വിജയികളെ ദുബൈ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം തലവൻ ഫതഹുള്ള അബ്​ദുല്ല, ചോയ്​ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻഡ്‌ ഏരിയ മാർക്കറ്റിങ് മാനേജർ ഇസ്‌ലാം ശമ എന്നിവർ ചേർന്ന്​ പ്രഖ്യാപിക്കുന്നു

'വിൻ ഗോൾഡ് വിത് റെയിൻബോ' പ്രൊമോഷൻ: ആദ്യ മെഗാ വിജയി വടകര സ്വദേശി ഇബ്രാഹിം

ദുബൈ: സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെ നീണ്ടു നിൽക്കുന്ന റെയിൻബോ മിൽക്ക് പ്രൊമോഷ​െൻറ ആദ്യ നറുക്കെടുപ്പിൽ ദുബൈ ഡി.ഐ.പിയിലെ ജ്യൂസ് ലാൻഡ് കഫെറ്റീരിയയിലെ കോഴിക്കോട് വടകര സ്വദേശി ഇബ്രാഹിം കിഴക്കേ കുന്നത്തിൽ 40,000 ദിർഹം ഗോൾഡ് വൗച്ചറി​െൻറ വിജയിയായി. കൂപ്പൺ നമ്പർ 15537.

പ്രോത്സാഹന സമ്മങ്ങളായി 5000 ദിർഹമി​െൻറ ഗോൾഡ് വൗച്ചറുകൾ ഖോർഫുക്കാൻ ഗാവ അൽ മലക്കിയിലെ ഷബീർ ശിഹാബുദ്ധീൻ (543), അജ്‌മാൻ കൂഖ് അൽ ഷാഹിയിലെ മുഹമ്മദ് ഇസ്മായിൽ (12080), അൽ ശബാബ് സ്​റ്റേഷൻ കഫെറ്റീരിയയിലെ കെ.കെ. അനസ് (10435) അൽ ഐൻ ഖോബ്സ് ലുബാൻ കഫെറ്റീരിയയിലെ സി. സുഹൈൽ (6944) എന്നിവർക്കും ലഭിച്ചു.

രണ്ടര മാസം നീണ്ടു നിൽക്കുന്ന 'വിൻ ഗോൾഡ് വിത് റെയിൻബോ' ​െപ്രാമോഷനിൽ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റെസ്​റ്റാറൻറ്​, കഫറ്റീരിയകൾ എന്നിവക്കായി നാല്​ നറുക്കെടുപ്പുകളിലൂടെ 2.40 ലക്ഷം ദിർഹമി​െൻറ ഗോൾഡ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്. അടുത്ത മൂന്നു നറുക്കെടുപ്പുകൾ ഒക്ടോബർ 28, നവംബർ 18, ഡിസംബർ ആറ്​ തീയതികളിലാണ് നടക്കുന്നത്.

ഓരോ നറുക്കെടുപ്പിലൂടെയും ഓരോ മെഗാ വിജയിക്കും 40,000 രൂപയുടെ ഗോൾഡ് വൗച്ചറും നാലു വിജയികൾക്ക് 4,000 രൂപയുടെ ഗോൾഡ് വൗച്ചറുകളുമാണ് സമ്മാനമായി നൽകുന്നത്. ദുബൈ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം തലവൻ ഫതഹുള്ള അബ്​ദുല്ല, ചോയ്​ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻഡ്‌ ഏരിയ മാർക്കറ്റിങ് മാനേജർ ഇസ്‌ലാം ശമ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.