ബെൻസിന്‍റെ മാതൃ കമ്പനിയായ ഡെയിംലർ അമേരിക്കയിൽ 13 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കും. സോഫ്റ്റ്‌വെയർ തകരാർ കെണ്ടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഡെയിംലർ എജിയുടെ യുഎസ് യൂനിറ്റ് മെഴ്‌സിഡസ് ബെൻസ് യു.എസ്.എ അറിയിച്ചു. തകരാറുള്ള വാഹനങ്ങൾ അപകടമുണ്ടായാൽ ശരിയായ ലൊക്കേഷൻ കാണിക്കുന്നില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
2016-2021 വരെ കാലയളവിൽ നിർമിച്ച വാഹനങ്ങൾക്കെല്ലാം ഇത്തമൊരു പ്രശ്നമുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിഎൽഎ-ക്ലാസ്, ജിഎൽഎ-ക്ലാസ്, ജിഎൽഇ-ക്ലാസ്, ജിഎൽഎസ്-ക്ലാസ് തുടങ്ങി സി-ക്ലാസ്, ഇ-ക്ലാസ്, എസ്-ക്ലാസ് എന്നിങ്ങനെ ബെൻസിന്‍റെ ജനപ്രിയ മോഡലുകളെല്ലാം തിരിച്ചുവിളിക്കുന്നുണ്ട്. വാഹനങ്ങളിൽ സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടത്തിയാൽ തീരുന്ന നിസാര പ്രശ്നമാണിതെന്ന് ബെൻസ് അറിയിച്ചു.
ഓട്ടോമാറ്റിക് മാനുവൽ എമർജൻസി കോൾ ഫംഗ്ഷന്‍റെ മറ്റ് പ്രവർത്തനങ്ങൾ പൂർണമായും നടക്കുന്നുണ്ടെന്നും ബെൻസ് അധികൃതർ പറയുന്നു. 2019 ഒക്ടോബറിൽ യൂറോപ്പിലെ മെഴ്‌സിഡസ് ബെൻസ് സെന്‍ററാണ് പരാതിയിൽ അന്വേഷണം ആരംഭിച്ചത്. ഓട്ടോമാറ്റിക് ഇ-കോൾ സിസ്റ്റം കൃത്യമല്ലെന്ന് അങ്ങിനെയാണ് കണ്ടെത്തുന്നത്. വിവിധ സോഫ്റ്റ്‌വെയർ കോമ്പിനേഷനുകൾ അവലോകനം ചെയ്ത് നീണ്ട അന്വേഷണത്തിന് ശേഷമാണ് പ്രശ്നം സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.