കരച്ചിൽ, ആത്മഹത്യഭീഷണി​​; ഇ ബുൾജെറ്റിനെ പിടികൂടിയ ആര്‍.ടി ഓഫീസില്‍ നാടകീയ രംഗങ്ങൾ

യൂട്യൂബർമാരായ 'ഇ ബുൾജെറ്റ്​' സഹോദരങ്ങൾ ആര്‍.ടി.ഒ ഓഫീസില്‍ സൃഷ്​ടിച്ചത്​ നാടകീയരംഗങ്ങൾ. ഇവർക്ക്​ പിന്തുണയുമായെത്തിയ മറ്റ്​ ​യൂട്യൂബർമാരുംകൂടി ചേർന്നപ്പോൾ പൊലീസിനെ വിളിക്കാതെ തരമില്ലായിരുന്നെന്ന്​ ആർ.ടി.ഒ അധികൃതർ പറയുന്നു. കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരാണ്​ പൊലീസ്​ പിടിയിലായത്. ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി.

ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

തങ്ങളുടെ വാന്‍ ആര്‍.ടി.ഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ആരാധകർ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലേക്ക് എത്തി. വ്‌ളോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മിൽ തര്‍ക്കമുണ്ടാവുകയും കണ്ണൂര്‍ ടൗണ്‍ പൊലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആർ.ടി ഒാഫീസിൽ വച്ച്​ ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ലൈവിലൂടെ കരഞ്ഞ്​ നിലവിളിക്കുകയുമായിരുന്നു എബിനും ലിബിനും. കരച്ചിലിനൊപ്പം ഇവർ ആത്മഹത്യാഭീഷണിയും മുഴക്കി. പൊലീസ്​ കസ്​റ്റഡിയിലെടുത്ത​പ്പോഴും ഇവർ കരഞ്ഞ്​ നിലവിളിക്കുന്നുണ്ടായിരുന്നു.ഇവരെ പിന്തുണച്ചും എതിർത്തും നിരവധിപേർ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നു.

സർക്കാറിൽ നികുതി അടച്ചാണ്​ മിക്ക ആക്​സസറീസുകളും കടകളിലെത്തുന്നത്​. ഇത്​ വിൽക്കാനും വാങ്ങാനും അനുമതിയുണ്ട്​. എന്നാൽ, വാഹനത്തിൽ ഉപയോഗിക്കാൻ മാത്രമാവില്ല എന്നത്​ എവിടത്തെ നീതിയാണെന്നാണ്​ ഇവരുടെ ചോദ്യം. മോ‍ഡിഫിക്കേഷനുകളും അപ്ഗ്രഡേഷനുകളുമെല്ലാം നിർമാതാക്കൾ തന്നെ വാഹനങ്ങളിൽ ചെയ്തുകൊടുക്കുന്നുണ്ട്. നിയമപ്രകാരം ഇതൊന്നും തന്നെ ശിക്ഷാർഹവുമല്ല എന്നാണ്​ ഇ ബുൾജെറ്റിനെ അനുകൂലിക്കുന്നവർ പറയുന്നത്​. എന്നാൽ നിയമംപാലിക്കാൻ എല്ലാവരും ബാധ്യതയുള്ളവരാണെന്നാണ്​ ഇവരെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്​.

നിയമത്തിലെ നൂലാമാലകൾ കുറച്ച്​ മറ്റുള്ളവർക്ക്​ ശല്യമാകാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കണമെന്ന്​ വാദിക്കുന്നവരും ഉണ്ട്​.​ ഇത്​ ​േമാഡിഫിക്കേഷനല്ല, ബ്യൂട്ടിഫിക്കേഷൻ മാത്രമാണെന്ന്​ ഇവർ പറയുന്നു​. കൂടാതെ, ഒരുപാട്​ പേരാണ്​ ഈ മേഖലയിൽ ജോലി ചെയ്യുന്നത്​. അവരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഏർപ്പാടാണ്​ അധികൃതരുടേതെന്നും ആക്ഷേപം ഉയർന്നുകഴിഞ്ഞു.വാന്‍ ലൈഫിലൂടെ പ്രശസ്​തരായ യൂട്യൂബർമാരാണ്​ ഇ ബുൾജെറ്റ്​. യൂട്യൂബിൽ 15 ലക്ഷംപേർ ഇവരെ പിന്തുടരുന്നുണ്ട്​. ഇവരുടെ നെപ്പോളിയൻ എന്ന കാമ്പർ വാനിന് നിയമങ്ങള്‍ ലംഘിച്ച് രൂപമാറ്റം വരുത്തിയതും നികുതി ഇനത്തില്‍ അടക്കേണ്ട തുകയില്‍ വീഴച വരുത്തിയതും കാണിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്.

വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തി​െൻറ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും ഈടാക്കുമെന്നാണ് കണ്ണൂര്‍ ആര്‍.ടി.ഒഫീസില്‍ നിന്ന് അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസില്‍ അനധികൃതമായി പ്രവേശിച്ചു. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പോലീസില്‍ പരാതി നല്‍കുമെന്നും വാഹനം പോലീസിന് കൈമാറുമെന്നും കണ്ണൂര്‍ എം.വി.ഐ. പദ്​മലാല്‍ പറഞ്ഞു.

ഓഫീസിലെത്തിയ യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ വൈകാരികമായി ലൈവ് വീഡിയോ ചെയ്യുകയും മറ്റും ചെയ്തതിലൂടെ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്ന കമന്റുകള്‍ നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അഭിപ്രായപ്പെടുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.