ഇന്ത്യയിൽ നിരത്തിലിറങ്ങാനിരിക്കുന്ന മാരുതി സുസുകിയുടെ ജിംനി മോഡലിന്റെ സേഫ്റ്റി റേറ്റിങിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. അതിന് പ്രധാന കാരണങ്ങളിലൊന്ന് എതിരാളിയായ മഹീന്ദ്ര ഥാർ ഇത്തരം വിഷയങ്ങളിൽ മുന്നിലാണ് എന്നതുതന്നെ. സുരക്ഷയുടെ കാര്യത്തിൽ അത്ര മികച്ചതല്ലാത്ത ചരിത്രമാണ് മാരുതിയുടേത്. ഇപ്പോഴിതാ ജിംനിയുടെ യൂറോപ്പ് എൻ.സി.എ.പി ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യൻ വിപണിയ്‌ക്കായുള്ള ജിംനി ഇതുവരെ ക്രാഷ് ടെസ്റ്റ് നടത്തിയിട്ടില്ല. ത്രീ-ഡോർ പതിപ്പിലാണ് യൂറോ എൻ.സി.എ.പി ടെസ്റ്റ് ചെയ്തത്. യൂറോ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ ജിംനി ത്രീ സ്റ്റാർ റേറ്റിങാണ് നേടിയത്. അത്ര മോശമല്ലാത്ത റിസൾട്ടാണിതെന്ന് പറയാം.
ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിൽ 8.0 -ൽ 4.6 പോയിന്റും ഫ്രണ്ടൽ ഫുൾ-വിഡ്ത്ത് ക്രാഷ് ടെസ്റ്റിൽ 8.0 -ൽ 5.8 പോയിന്റും സ്കോർ ചെയ്യാൻ ജിംനിക്കായിട്ടുണ്ട്. ഡ്രൈവർക്ക് മതിയായ ലെഗ് പ്രൊട്ടക്ഷൻ, മാർജിനൽ ഹെഡ് പ്രൊട്ടക്ഷൻ, ദുർബലമായ ചെസ്റ്റ് പ്രൊട്ടക്ഷൻ എന്നിവയാണ് ലഭിച്ചത്. മുൻ പാസഞ്ചറിന് കാലിനും തലയ്ക്കും അത്യാവശം മികച്ച സംരക്ഷണം ലഭിച്ചു, ജിംനി ത്രീ ഡോർ മോഡലിന്റെ ഓവറോൾ ക്രാഷ് ടെസ്റ്റ് റേറ്റിങ് 27.9 പോയിന്റുകളാണ്.
കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും ജിംനി മികച്ച പ്രകടനം കാഴ്ചവച്ചു. മുതിർന്നവരുടെ സുരക്ഷയ്ക്കായി വാഹനം നേടിയ 73 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾ/ ചൈൽഡ് ഒക്യുപ്പെൻസിയുടെ കാര്യത്തിൽ മൊത്തത്തിൽ 84 ശതമാനം പ്രൊട്ടക്ഷൻ ജിംനി രേഖപ്പെടുത്തി.
ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിൽ, രണ്ട് ഡമ്മികളുടെയും കഴുത്ത് ഒഴികെ എല്ലാ നിർണായക ശരീരഭാഗങ്ങളുടെയും സംരക്ഷണം മികച്ചതായിരുന്നു. സൈഡ് ബാരിയർ ടെസ്റ്റിൽ, രണ്ട് ഡമ്മികൾക്കും ലഭിച്ച സംരക്ഷണം ശരീരത്തിന്റെ എല്ലാ നിർണായക ഭാഗങ്ങളേയും പ്രൊട്ടക്ട് ചെയ്യുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.