Hyundai Casper to be the brands smallest SUV

ഹ്യൂണ്ടായുടെ കുഞ്ഞൻ എസ്​.യു.വിക്ക്​ പേരിട്ടു; 'കാസ്​പർ' ഇനി നിരത്ത്​ വാഴും

വരാനിരിക്കുന്ന ക​ുഞ്ഞൻ എസ്​.യു.വിക്ക്​ പേരിട്ട്​ ഹ്യൂണ്ടായ്​. എ.എക്​സ്​ ഒന്ന്​ എന്ന കോഡ്​ നാമത്തിൽ അറിയപ്പെട്ടിരുന്ന മൈക്രോ എസ്​.യു.വി ഇനിമുതൽ കാസ്​പർ എന്ന്​ അറിയപ്പെടും. വരും മാസങ്ങളിൽ വാഹനം ഉത്​പ്പാദന ഘട്ടത്തിലേക്ക്​ പ്രവേശിക്കും. ആദ്യം കൊറിയയിലായിരിക്കും വിൽപ്പനയ്‌ക്കെത്തുക. തുടർന്ന് ഇന്ത്യ പോലുള്ള പ്രമുഖ വിപണികളിലും എത്തിക്കും.


ഹ്യൂണ്ടായിയുടെ ആഗോള എസ്‌യുവി ലൈനപ്പിൽ വെന്യൂവിന്​ താഴെയായിരിക്കും കാസ്​പറി​െൻറ സ്​ഥാനം. ഇന്ത്യയിൽ വരാനിരിക്കുന്ന ടാറ്റ എച്ച്ബിഎക്​സിന്​ എതിരാളിയാകും കാസ്​പർ എന്നാണ്​ കരുതപ്പെടുന്നത്​. ഹ്യുണ്ടായ് കൊറിയയിൽ കാസ്​പർ എന്ന പേര് രജിസ്റ്റർ ചെയ്​തിട്ടുണ്ട്. സെപ്റ്റംബറോടെ ആഗോളവിപണിയിൽ വാഹനം അവതരിപ്പിക്കും.

കമ്പനിയുടെ ഏറ്റവും ചെറിയ എസ്‌യുവിയായിരിക്കും കാസ്​പർ. ഗ്രാൻഡ് ഐ 10 നിയോസിനും സാൻട്രോയിലും വരുന്ന കെ 1 കോംപാക്റ്റ് കാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനം നിർമിക്കുക. 3,595 മില്ലിമീറ്റർ നീളവും 1,595 മില്ലീമീറ്റർ വീതിയും 1,575 മില്ലീമീറ്റർ ഉയരവുമുണ്ടാകുമെന്നാണ്​ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അങ്ങിനെയെങ്കിൽ 3,610 മിമി നീളവും 1,645 എംഎം വീതിയും 1,560 എംഎം ഉയരവും ഉള്ള സാൻട്രോ ഹാച്ച്ബാക്കിനേക്കാൾ ചെറുതായിരിക്കും വാഹനം.

എഞ്ചിൻ

ഗ്രാൻഡ് ഐ 10 നിയോസിലെ (83 എച്ച്പി, 114 എൻഎം) 1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്​പിറേറ്റഡ് എഞ്ചിനാണ് കാസ്​പറിൽ വരുന്നത്. മൈക്രോ എസ്‌യുവിയുടെ കുറഞ്ഞ വകഭേദങ്ങൾ സാൻട്രോയുടെ 1.1 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചും വാഗ്​ദാനം ചെയ്യാനാകും. വെന്യുവിലെ 1.0 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റ് ചില വിപണികളിൽ കാസ്​പറിൽ നൽകാനുള്ള ആലോചനയും ഉണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.