ഡിസംബറിൽ കാർ വാങ്ങാം; വരാനിരിക്കുന്നത്​  വില വർധന

മുംബൈ: അടുത്ത വർഷം ജനുവരി മുതൽ കാറുകളുടെ വില ഉയരുമെന്ന്​ സൂചന. നിർമാണ ചെലവിലെ വർധനയാണ്​ വില ഉയർത്തുന്നതിന്​ കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്​. രാജ്യത്തെ മുൻനിര കാർ  കമ്പനികളിലൊന്നായ ടോയോട്ട 3 ശതമാനം വരെയാണ്​ വില വർധിപ്പിക്കുക. ഇതോടെ ടോയോട്ടയുടെ വിവിധ മോഡലുകൾക്ക്​ 5000 രൂപ മുതൽ 1.1 ലക്ഷം രൂപ വരെ വർധിക്കും.

ജാപ്പനീസ്​ വാഹനനിർമാതക്കളായ ഹോണ്ട കാറുകളുടെ വില 1 മുതൽ 2 ശതമാനം വരെ​ വർധിപ്പിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. വിവിധ മോഡലുകൾക്ക്​ 25,000 രൂപ വരെ വർധന ഹോണ്ട വരുത്തും. മറ്റൊരു പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര&മഹീന്ദ്ര വിവിധ മോഡലുകൾക്ക്​ 7,000-30,000 രൂപ വരെ വർധിപ്പിക്കും.

ഇവർക്കൊപ്പം മാരുതി സുസുക്കി, സ്​കോഡ, ഇസൂസ്​ എന്നിവരും വില വർധനയുമായി രംഗത്തെത്തും. വിവിധ മോഡലുകൾക്ക്​ 1 ലക്ഷം രൂപവരെയായിരിക്കും ഇസൂസ്​ വർധിപ്പിക്കുക. സ്​കോഡ കാറുകളുടെ വില രണ്ട്​ ശതമാനം വരെ കൂട്ടും.

Tags:    
News Summary - Planning to buy a car next year? Prices likely to go up from January-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.