ഭൂവനേശ്വർ: ഒഡീഷയിൽ 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തി നവീൻ പട്നായിക് മന്ത്രിസഭ പുന:സംഘടിപ്പിച്ചു. നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന പ്രഫുല്ല മാലിക്, രമേശ്ചന്ദ്ര മാജി എന്നിവർക്ക് കാബിനറ്റ് റാങ്ക് നൽകിയിട്ടുണ്ട്.
പുതുമുഖങ്ങളായ എസ്.എൻ പാത്രോ, നിരഞ്ജൻ പൂജാരി, പ്രതാപ് ജെന, മഹേശ്വർ മൊഹന്തി, ശശി ഭുസൻ ബെഹര, പ്രഫുല്ല സാലൽ എന്നിവരാണ് മറ്റ് കാബിനറ്റ് മന്ത്രിമാർ. നാരംഗ്ഷാ സാഹു, അനന്ദ് ദാസ്, ചന്ദ്ര സാരതി ബെഹേര, സുശാന്ത് സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണർ എസ്.സി. ജമീർ സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നു വർഷം പ്രായമുള്ള പട്നായിക്ക് മന്ത്രിസഭ ആദ്യമായാണ് പുന:സംഘടിപ്പിക്കുന്നത്.
മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിന് മുന്നോടിയായി 10 മന്ത്രിമാർ ശനിയാഴ്ച്ച രാജി സമർപ്പിച്ചിരുന്നു. 2019ൽ നടക്കാൻപോകുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പുനഃസംഘടന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.