ന്യൂഡൽഹി: 100 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയ ആറു സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ഹിമാചൽ പ്രദേശ്, ലഡാക്ക്, ലക്ഷദ്വീപ്, സിക്കിം എന്നിവയാണ് 100 ശതമാനം പേർക്കും ആദ്യഡോസ് വാക്സിൻ നൽകിയത്. ഞായറാഴ്ചവരെ രാജ്യത്ത് 74കോടി വാക്സിൻ വിതരണം ചെയ്തു.
വാക്സിൻ വിതരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ആരോഗ്യപ്രവർത്തകരെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു. 'ജനസംഖ്യയുടെ 100 ശതമാനം പേർക്കും ആദ്യ കോവിഡ് 19 വാക്സിൻ ഡോസ് നൽകിയ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അഭിനന്ദങ്ങൾ. ആരോഗ്യപ്രവർത്തകർക്ക് അവരുടെ പ്രതിബദ്ധതക്കും ആവേശത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു' -ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
രാജ്യത്ത് ജനുവരി 16 മുതലാണ് വാക്സിൻ യജ്ഞം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. െഫബ്രുവരി രണ്ടുമുതലുള്ള രണ്ടാംഘട്ടത്തിൽ മുൻനിര പോരാളികൾക്ക് വാക്സിൻ നൽകി. മുതിർന്ന പൗരമാർക്കും മറ്റു ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കുമായിരുന്നു അടുത്ത ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കിയത്. ഏപ്രിൽ ഒന്നുമുതൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകി. മേയ് ഒന്നുമുതലാണ് 18വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.