കോവിഡിനെ തോല്‍പിച്ച് 105കാരനായ ഭര്‍ത്താവും 95കാരിയായ ഭാര്യയും

മുംബൈ: കോവിഡ് രണ്ടാം തരംഗത്തില്‍ വൈറസ് ബാധയേറ്റ്‌ ചികിത്സയിലായിരുന്ന 105കാരനായ ഭര്‍ത്താവും 95കാരിയായ ഭാര്യയും രോഗമുക്തി നേടി. മഹാരാഷ്ട്രയിലെ ലാത്തൂരിലെ തണ്ട ഗ്രാമത്തിലെ ദമ്പതികളാണ് ഇവര്‍.

ദേനു ചവാനും മോട്ടാ ബായിയും ഒമ്പത് ദിവസമാണ് വൈറസ് ബാധയോട് പൊരുതി ഐ.സി.യുവില്‍ കഴിഞ്ഞത്. വിലാസ്‌റാവു ദേശ്മുഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്.

മാര്‍ച്ച് 24നാണ് ഇവര്‍ക്കും കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗം വേഗത്തില്‍ സ്ഥിരീകരിച്ചതും ഉടനടി ചികിത്സ നല്‍കിയതുമാണ് സഹായകമായതെന്ന്‌ ദമ്പതികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

Tags:    
News Summary - 105 Year old Husband 95 Year old Wife Beat Covid in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.