ഡൽഹിയിൽ 12കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ; പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ

ന്യൂഡൽഹി: ഡൽഹിയിൽ 12കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സ്ത്രീ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. പിടിയിലായവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. ​വടക്കൻ ഡൽഹിയിലെ സദർ ബസാറിൽ ജനുവരി ഒന്നിനാണ് സംഭവമുണ്ടായത്. വ്യാഴാഴ്ചയാണ് പൊലീസിന് ഇതുസംബന്ധിച്ച് പരാതി ലഭിച്ചത്. തുടർന്ന് മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് ശനിയാഴ്ച അറിയിച്ചു.

പ്രതികൾക്കെതിരെ 376D(കൂട്ടബലാത്സംഗം) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമീഷണർ മനോജ് കുമാർ മീണ പറഞ്ഞു. പ്രതികൾക്കെതിരെ മറ്റ് വകുപ്പുകളും ഉടൻ ചുമത്തും. പ്രദേശത്ത് ചായ വിൽപന നടത്തുന്ന സുരേഷ് കുമാറാണ് കേസിലെ പ്രതികളിലൊരാളെന്ന് അദ്ദേഹം വ്യക്തമാക്കി.

ബ്യൂട്ടിയെന്ന് പേരുള്ള സ്ത്രീയാണ് കേസിലെ മറ്റൊരു പ്രതി. 12,14,15 വയസ് പ്രായമുള്ള മൂന്ന് പേരും കേസിലെ പ്രതികളാണ്. ബവാന സ്വദേശിയായ പെൺകുട്ടി തന്നെയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയതെന്ന് പൊലീസ് അറിയിച്ചു. സദർ ബസാറിൽ ആക്രിസാധനങ്ങൾ പെറുക്കുകയാണ് പെൺകുട്ടിയുടെ ജോലി.

ജനുവരി ഒന്നിന് സദർ ബസാറിൽ ആരുമില്ലാതിരുന്ന സമയത്ത് ബ്യൂട്ടിയെത്തി തന്നെ കൂട്ടികൊണ്ട് പോവുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ആക്രിസാധനങ്ങൾ പെറുക്കുന്ന ബ്യൂട്ടിയെ പെൺകുട്ടിക്ക് നേ​രത്തെ അറിയാമായിരുന്നു. കേസിലെ മറ്റ് പ്രതികൾ കാത്തുനിന്നിരുന്ന വിജനമായ പ്രദേശത്തേക്കാണ് ബ്യൂട്ടി പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. തുടർന്ന് അവിടെ കാത്തുനിൽക്കുകയായിരുന്ന നാല് പേർ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിന് ശേഷം പെൺകുട്ടി ട്രെയിൻ കയറി വീട്ടിലേക്ക് പോയി. പീഡനവിവരം പുറത്ത് പറയരുതെന്ന് ബ്യൂട്ടി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടി ഇക്കാര്യം ബന്ധുവിനോട് പറയുകയും ഇയാളുടെ സഹായത്തോടെ പരാതി നൽകുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാൻ സാധിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - 12-year-old girl lured by woman, gang-raped by man and three minors in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.