മധ്യപ്രദേശിൽ നർമദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം

ഥാർ(മധ്യപ്രദേശ്): മധ്യപ്രദേശ് ഥാർ ജില്ലയിൽ നർമദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം. ഇന്ദോറിൽ നിന്ന് പൂനെയിലേക്ക് പോയ സർക്കാർ ബസാണ് മറിഞ്ഞത്. 15 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ബസിൽ അമ്പതോളം യാത്രക്കാരുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്.

Full View

കാൽഘാട്ടിലുള്ള സഞ്ചെയ് സേതു എന്ന പാലം കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ആഗ്ര- മുംബൈ ദേശീയ പാതയാണിത്. കനത്ത മഴയാണ് അപകടകാരണം. വഴുക്കലുള്ള റോഡിൽ നിയന്ത്രണം വിട്ട ബസ് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് നദിയിലേക്ക് മറിയുകയായിരുന്നു.

സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചിച്ചു. ജില്ല ഭരണകൂടത്തിന്‍റെ സംഘം സ്ഥലത്തുണ്ടെന്നും കൃത്യമായി വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

Tags:    
News Summary - 13 Dead As Bus Headed To Pune Falls Into River Narmada In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.