ന്യൂഡൽഹി: ഉത്തർപ്രദേശിൽ കഴിഞ്ഞ 48 മണിക്കുറിനിടെ പൊലീസ് നടത്തിയത് 15 എറ്റുമുട്ടലുകൾ. ഇതിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നും 24 കുറ്റവാളികളെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. മുസാഫർനഗർ, ഗോരഖ്പൂർ, ബുലാന്ദഷർ, ഷാമിലി, ഹാപുർ, മീറത്ത്, ഷരാൻപുർ, ബാഗപാട്ട്, കാൻപുർ, ലഖ്നോ എന്നിവടങ്ങളിലാണ് പൊലീസ് നടപടി ഉണ്ടായത്. ക്രിമിനലുകളിൽ നിന്ന് ആയുധങ്ങൾ, പണം, ആഭരണങ്ങൾ, കാർ തുടങ്ങിയവ പിടിച്ചെടുത്തുവെന്ന് വിവരമുണ്ട്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇന്ദ്രപാലാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇയാൾക്കെതിരെ 33 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.യു.പി പൊലീസിെൻറ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നേരെയാണ് നടപടി എടുത്തതെന്ന് പൊലീസ് ഡയറക്ടർ ജനറൽ ഒ.പി സിങ് പറഞ്ഞു. ഇതിൽ പലരുടെയും തലക്ക് സർക്കാർ 15,000 രൂപ മുതൽ 50,000 രൂപ വെര വിലയിട്ടിരുന്നു. അത്യാവശ്യ ഘട്ടത്തിൽ മാത്രം ബലംപ്രയോഗിച്ചാൽ മതിയെന്ന് പൊലീസിന് നിർദേശം നൽകിയിരുന്നതായും സിങ് പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടന്ന ഏറ്റുമുട്ടലുകൾ പലപ്പോഴും വിവാദമാകാറുണ്ട്. ഇത്തരത്തിൽ നടന്ന പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന് ആരോപണമുണ്ടായിരുന്നു. ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ ഉൾപ്പടെ പല നേതാക്കൾക്കെതിരെയും ഇത്തരം കേസുകളിൽ ആരോപണം നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.