ഗുവാഹത്തി: അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തെക്കൻ അസമിലെ ബാരാക് വാലിയിലെ ലഖിപൂർ പ്രദേശത്താണ് അപകടം.
മൂന്നുജില്ലയിൽ നിന്നുള്ളവരാണ് മരിച്ചത്. മരിച്ചവരിൽ ഏഴുപേർവീതം കച്ചർ ഹൈലകന്ദി ജില്ലകളിൽനിന്നാണ്. ആറുപേർ കരീംഗഞ്ച് ജില്ലക്കാരാണ്.
രണ്ടു ദിവസമായി സംസ്ഥാനത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.