ബംഗളൂരു: പുതിയ 2000 രൂപ നോട്ട് സ്കാൻ ചെയ്താൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാം. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ച് മോദി നടത്തിയ പ്രസംഗമാണ് മൊബൈൽ ആപ്പ് വഴി കാണാൻ കഴിയുക. ‘മോദി കീനോട്ട്’ എന്നാണ് ഇൗ മൊബൈൽ ആപ്ലിക്കേഷെൻറ പേര്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.
നോട്ടിലെ സെക്യൂരിറ്റി ത്രെഡിനെ, ആപ്ലിക്കേഷൻ ഉപയോഗിച്ചു സ്കാൻ ചെയ്യുമ്പോഴാണ് മോദിയുടെ പ്രസംഗം തെളിയുക. ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ, കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയാണ് മോദി സംസാരിക്കുന്നത്.
ഇൻറർറ്റില്‍ ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താലും ഈ പ്രസംഗം കേള്‍ക്കാം.
ബംഗളൂരു ആസ്ഥാനമായുള്ള ബാര സ്കൾ സ്റ്റുഡിയോസാണ് വ്യത്യസ്തമായ ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.