ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിൽ

ന്യൂഡൽഹി: ത്രിദിന ഒൗദ്യോഗിക സന്ദർശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ഷിന്‍സോ ആബെയെ കേന്ദ്രമന്ത്രി ജയന്ത് സിൻഹ സ്വീകരിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നത്. ജപ്പാൻ-ഇന്ത്യ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആബെയും പങ്കെടുക്കും.  

രാഷ്ട്രപതി പ്രണബ് മുഖർജിയുമായി കൂടിക്കാഴ്ച നടത്തുന്ന ഷിന്‍സോ ആബെ, ജപ്പാൻ-ഇന്ത്യ ഇന്നവേഷൻ സെമിനാറിനെ അഭിസംബോധന ചെയ്യാൻ ക്ഷണിക്കും. കൂടാതെ, ബിസിനസ് രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. മോദിക്കൊപ്പം ആബെ വാരണാസി സന്ദർശിക്കും.

9,70,200 കോടി രൂപ ചെലവ് വരുന്ന ഇന്ത്യയിലെ ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തും. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന  മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നാണിത്. ചൈനയെ മറികടന്ന് ജപ്പാനെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി തെരഞ്ഞെടുത്തത്.

രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ ഗുജറാത്തിലെ അഹ്മദാബാദുമായി ബന്ധിപ്പിക്കുന്നതാണ് 505 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.