ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വില ഇന്നത്തെ നിലയില്‍ കുറഞ്ഞ അവസ്ഥയില്‍ അധികകാലം തുടരില്ളെന്ന് എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മ ‘ഒപെക്’ സെക്രട്ടറി ജനറല്‍ അബ്ദുല്ല സാലിം അല്‍ ബദ്രി. ഒപെക്-ഇന്ത്യ ഡയലോഗ് യോഗത്തിനത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
എണ്ണ വില കുത്തനെ കുറഞ്ഞതോടെ എണ്ണ പര്യവേഷണത്തിനും മറ്റുമുള്ള നിക്ഷേപത്തില്‍ 130 ബില്യണ്‍ ഡോളറിന്‍െറ കുറവുണ്ടായി. അതുകൊണ്ടുതന്നെ വരുംവര്‍ഷങ്ങളില്‍ വിപണിയിലേക്ക് എണ്ണയുടെ വരവ് കുറയും. ലഭ്യത കുറയുമ്പോള്‍ അത് വിലയിലും പ്രതിഫലിക്കും. എന്നാല്‍, എണ്ണ ഉല്‍പാദനത്തില്‍ കുറവ് വരുത്താന്‍ ‘ഒപെക്’ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും ‘ഒപെകി’ന് മാന്യമായ വരുമാനം ലഭിക്കുന്നുണ്ട്. എണ്ണ വിലയിലെ ഏറ്റക്കുറച്ചില്‍ തുടരുമെന്ന് അദ്ദേഹം തുടര്‍ന്നു.
ആദ്യമായാണ് ഒപെക്-ഇന്ത്യ ഡയലോഗ് യോഗം നടക്കുന്നത്. ‘ഒപെക്’ രാജ്യങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതിചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ‘ഒപെകു’മായുള്ള ബന്ധം എണ്ണ കച്ചവടത്തിന് അപ്പുറത്തേക്ക് വളര്‍ത്തുകയാണ് ഒപെക്-ഇന്ത്യ ഡയലോഗ് ലക്ഷ്യമിടുന്നത്. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ‘ഒപെക്’ രാജ്യങ്ങളില്‍നിന്ന് ദീര്‍ഘകാലത്തേക്ക് ന്യായമായ വിലയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എണ്ണവില 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോഴുള്ളത്. ബാരലിന് 34 ഡോളറാണ് ഡിസംബര്‍ 14ലെ വിപണിവില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.