ന്യൂഡൽഹി: പെട്രോളിെൻറയും ഡീസലിെൻറയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതിെൻറ ആനുകൂല്യം മുതലാക്കാനാണ് എക്സൈസ് നികുതി കൂട്ടിയത്. പെട്രോൾ ലിറ്ററിന് 30 ൈപസയും ഡീസൽ ലിറ്ററിന് 1.17 രൂപയുമാണ് വർധിപ്പിച്ചത്.
നികുതി കൂട്ടുന്നതിലൂടെ ഇൗ സാമ്പത്തിക വർഷത്തിനുള്ളിൽ 25000 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കും എണ്ണ കമ്പനികൾക്കും ഇതിെൻറ ഗുണം ലഭിക്കും. രാജ്യാന്തര വിപണിയിലെ മാറ്റമനുസരിച്ച് എണ്ണവിലയിൽ കുറവു വരുത്താറുണ്ട്. വികസന ആവശ്യങ്ങൾക്ക് പണം കണ്ടെത്താനാണ് വർധനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എക്സൈസ് തീരുവ കൂട്ടിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.