മഹരാഷ്ട്രയിലെ രണ്ട് നഗരസഭകളിലേക്ക് ഇന്ന് വോട്ടെടുപ്പ്

മുംബൈ: മഹരാഷ്ട്രയിലെ കല്യാൺ–ഡോമ്പിവാലി, കൊലപുർ നഗരസഭകളിലേക്കും 67 മുൻസിപ്പൽ കൗൺസിലിലേക്കുമുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 117 സീറ്റുകളിലേക്കായി 700 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കോൺഗ്രസ്, ബി.ജെ.പി, ശിവസേന, എൻ.സി.പി, എം.എൻ.എസ് എന്നീ രാഷ്ട്രീയ പാർട്ടികളാണ് മത്സരരംഗത്തുള്ളത്. 12 ലക്ഷം പേർക്കാണ് വോട്ടവകാശം.

മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ ബി.ജെ.പി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയ സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പിന് വലിയ വാർത്താ പ്രാധാന്യമുണ്ട്. മോദി തരംഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച് നേട്ടമുണ്ടാക്കിയ ബി.ജെ.പിക്ക് തുടർന്നു നടന്ന നഗരസഭാ, ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുകളിൽ ദയനീയ പരാജയമാണുണ്ടായത്. ശിവസേന, കോൺഗ്രസ്, എൻ.സി.പി പാർട്ടികളാണ് നേട്ടമുണ്ടാക്കിയത്.

ശിവസേനയെ സംബന്ധിച്ച് 2017ൽ നടക്കാനിരിക്കുന്ന മുംബൈ നഗരസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലാണ് കല്യാൺ–ഡോമ്പിവലി നഗരസഭ തെരഞ്ഞെടുപ്പ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.