ഇനി ഇന്ത്യയിലേക്കില്ലെന്ന് ഗുലാം അലി

ഇസ്ലാമാബാദ്: ഇന്ത്യക്കും പാകിസ്താനുമിടയിലെ  പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഇന്ത്യയിലേക്കില്ലെന്ന് പാകിസ്താനി ഗസൽ ചക്രവർത്തി ഗുലാം അലി. തെൻറ സംഗീത പരിപാടി അനുവദിക്കാതിരിക്കുന്നതിലുടെ ചിലർ നേടുന്ന രാഷ്ട്രീയ നേട്ടം അൽഭുതപ്പെടുത്തുന്നതാണെന്ന് ഗുലാം അലി പറഞ്ഞു. നവംബർ 25ന് ലഖ്നോയിലും ഡിസംബർ മൂന്നിന് ദൽഹിയിലും നടത്താനിരുന്ന ഗസൽ കച്ചേരി റദ്ദാക്കിയിട്ടുണ്ട്.

ഗുലാം അലിയുടെ തീരുമാനത്തെ സെൻസർ ബോർഡംഗം അശോക് പണ്ഡിറ്റ് സ്വാഗതം ചെയ്തു.  മറ്റു പാക് കലാകാരൻമാരും ഇതേ പോലെ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പാക് കലാകാരൻമാരുടെ എ.ടി.എം കൗണ്ടറല്ല. പാകിസ്താൻ നമ്മുടെ സൈനികരോട് മര്യാദ കാണിക്കുന്നതുവരെ ഇന്ത്യയിലേക്ക് വരില്ലെന്ന് അവർ തീരുമാനമെടുക്കണം. പാകിസ്താൻ സൈനികരുടെ നടപടിയെ ഗുലാം അലി ഒരിക്കലും വിമർശിച്ചതായി താൻ കേട്ടിട്ടില്ലെന്നും അശോക് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.

ശിവ സേനയുടെ എതിർപ്പിനെ തുടർന്ന് ഗുലാം അലിയുടെ മുംബൈയിലേയും പൂനെയിലേയും സംഗീത പരിപാടി റദ്ദാക്കിയിരുന്നു. തുടർന്ന് തലസ്ഥാനത്ത്  കച്ചേരി നടത്താൻ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗുലാം അലിയെ ക്ഷണിച്ചു. തുടർന്ന്, ദൽഹിയിലും പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ശിവസേന പ്രഖ്യാപിച്ചു. എന്നാൽ, വേണ്ടിവന്നാൽ തങ്ങളുടെ അണികളെ നിരത്തി സംഗീത പരിപാടി വിജയിപ്പിക്കുമെന്ന് എ.എ.പി അറിയിച്ചു. ശിവസേന തുടരുന്ന പ്രതിഷേധത്തിെൻറ പശ്ചാതലത്തിലാണ് ഗുലാം അലി ഒടുവിൽ പിൻവാങ്ങിയത്. ഇന്ത്യയിലും പാകിസ്താനിലും ഗുലാം അലിക്ക് നിരവധി ആരാധകരുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.