ക്വലാലംപുർ: ത്രിദിന ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. പ്രത്യേക വിമാനത്തിൽ ക്വലാലംപുർ വിമാനത്താവളത്തിൽ എത്തിയ മോദിയെ മലേഷ്യൻ ഹൈക്കമ്മീഷണർ ടി.എസ് തിരുമൂർത്തി സ്വീകരിച്ചു.
13-മത് ആസിയാൻ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ചൈനീസ് പ്രധാനമന്ത്രി ലി കിയാങ്ങുമായി ഉഭയകക്ഷി ചർച്ച നടത്തുന്നതാണ് പ്രധാന പരിപാടി. കൂടാതെ വിയറ്റ്നാം, ന്യൂസിലൻഡ്, ജപ്പാൻ അടക്കം മറ്റ് രാജ്യങ്ങളുടെ ഭരണാധികാരികളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.
സാമ്പത്തിക-സാംസ്കാരിക ഉടമ്പടികളിൽ ഇന്ത്യയും മലേഷ്യയും ഒപ്പുവെക്കുമെന്ന് ഇന്ത്യ ഇന്‍റർനാഷണൽ ബാങ്ക് (മലേഷ്യ) ഡയറക്ടർ ദാതുക് ഭുപത്രായി പറഞ്ഞു.
സിംഗപ്പൂരിൽ നടക്കുന്ന 10മത് കിഴക്കനേഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.